മിസിസിപ്പി: ഗർഭഛിദ്രം കർശനമായി തടയുന്ന ബില്ലിൽ മിസിസിപ്പി ഗവർണർ ഫിൽ ബ്രയാൻ ഒപ്പുവച്ചു. പതിനഞ്ച് ആഴ്ച വളർച്ചയെത്തിയ ഭ്രൂണഹത്യ തടയനാണ് ബില്ലിലുടെ ലക്ഷ്യമിടുന്നത്. കർശനമായ ഭ്രൂണഹത്യ വിരുദ്ധ നിയമങ്ങൾ നിലവിലുള്ള സംസ്ഥാനമാണ് മിസിസിപ്പി. മിസിസിപ്പി സംസ്ഥാനമായിരിക്കണം ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ ഏറ്റവും സുരക്ഷിതമായ സംസ്ഥാനമാകേണ്ടതെന്ന് ബില്ലിൽ ഒപ്പുവച്ച ഗവർണർ അഭിപ്രായപ്പെട്ടു. എല്ലാ ഗർഭച്ഛിദ്ര ക്ലിനിക്കുകളും ഇതോടെ അടച്ചു പൂട്ടും. ഇതുവരെ 20 ആഴ്ച വരെയുള്ള കുട്ടികൾക്കായിരുന്ന നിരോധനമെങ്കിൽ ഇപ്പോൾ അത് 15 ആഴ്ച വരെയാക്കി കുറച്ചു.
സംസ്ഥാന ഹൗസിലും സെനറ്റിലും നിയന്ത്രണമുള്ള റിപ്പബ്ലിക്കൻ പാർട്ടിയാണ് ഭ്രൂണഹത്യ നിരോധന നിയമം അംഗീകരിച്ചത്. സെനറ്റിൽ 14 നെതിരെ 35നും ഹൗസിൽ 34 നെതിരെ 76 വോട്ടുകൾക്കാണ് ബിൽ പാസായത്. ഗവർണർ ബില്ലിൽ ഒപ്പിട്ട് മണിക്കൂറുകൾക്കുള്ളിൽ ബില്ലിനെ ചോദ്യം ചെയ്തു ഫെഡറൽ കോടതിയിൽ ലൊസ്യൂട്ട് ഫയൽ ചെയ്തിട്ടുണ്ട്. ജാക്സണ് വുമൻസ് ഹെൽത്ത് ഓർഗനൈസേഷനാണ് ഗവർണറുടെ ഉത്തരവ് ചോദ്യം ചെയ്തിരിക്കുന്നത്.
റിപ്പോർട്ട്: പി. പി. ചെറിയാൻ
ഗർഭഛിദ്രം തടയുന്ന ബില്ലിൽ മിസിസിപ്പി ഗവർണർ ഒപ്പുവച്ചു
10:19 PM Mar 20, 2018 | Deepika.com