ഓപ്പണ്‍ വിഭാഗത്തിൽ വിജയിക്കുന്ന ടീമിന് പ്രവീണ്‍ വർഗീസ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 1001 ഡോളർ കാഷ് അവാർഡും ലഭിക്കും. രണ്ടാം സ്ഥാനം ലഭിക്കുന്നവർക്ക് തോമസ് ഈരോരിക്കൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും കാഷ് അവാർഡും നൽകുന്നതായിരിക്കും. ജൂനിയർ വിഭാഗത്തിന് ട്രോഫിയും 100 ഡോളർ കാഷ് അവാർഡും ലഭിക്കുന്പോൾ മറ്റെല്ലാ വിഭാഗത്തിനും ഒന്നാം സ്ഥാനം നേടുന്നവർക്ക് 250 ഡോളർ കാഷ് അവാർഡും ട്രോഫിയുമായിരിക്കും സമ്മാനം.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിൽനിന്നും വളരെയധികം ടീമുകളെ പ്രതീക്ഷിക്കുന്നതിനാൽ ഓപ്പണ്‍ വിഭാഗത്തിൽ ആദ്യം രജിസ്റ്റർചെയ്യുന്ന 48 ടീമുകളെ മാത്രമേ പങ്കെടപ്പിക്കുകയുള്ളൂ എന്ന് പ്രസിഡന്റ് രഞ്ജൻ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, ട്രഷറർ ഫിലിപ്പ് പുത്തൻപുരയിൽ എന്നിവർ അറിയിച്ചു. ടൂർണ്ണമെന്റ് വിജയകരമായി നടത്തുവാൻ ജിതേഷ് ചുങ്കത്ത് (224 522 9157) ചെയർമാനും, ടോമി അന്പനാട്ട് (630 992 1500), ബിജി സി. മാണി (847 650 1398), അനീഷ് ആന്റോ (773 655 0004), ഷാബിൻ മാത്യൂസ് (773 870 3390), ഫിലിപ്പ് ആലപ്പാട്ട് (847 636 8690) എന്നിവർ കണ്‍വീനർമാരുമായി കമ്മറ്റി രൂപീകരിച്ചു.
ഓണ്‍ലൈൻ രജിസ്ട്രേഷനും മറ്റു വിവരങ്ങളും ഏതാനും ദിവസങ്ങൾക്കകം സംഘടനയുടെ വെബ്സൈറ്റായ www.chicagomalayaleeassociation.org യിൽ ലഭ്യമാകുന്നതായിരിക്കും.
വളരെയധികം ടീമുകൾ പങ്കെടുക്കുന്ന ഈ മത്സരത്തിൽ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഏപ്രിൽ 28 ശനിയാഴ്ച ആയിരിക്കും.
റിപ്പോർട്ട് : ജിമ്മി കണിയാലി