സഫേണ്‍(ന്യൂയോർക്ക്): അപ്പസ്തോലിക പാരന്പര്യമുള്ളതും സുദീർഘ ചരിത്രമുള്ളതുമായ മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കാ ദിനം സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ ആചരിച്ചു.
വി. കുർബാനയ്ക്കുശേഷം വികാരി റവ. ഡോ. രാജു വർഗീസ് പള്ളി മുറ്റത്തുള്ള കൊടിമരത്തിൽ കാതോലിക്കാ പതാക ഉയർത്തി. പിന്നീട് നടന്ന യോഗത്തിൽ റവ. ഡോ. രാജു വർഗീസ് ആമുഖപ്രസംഗനം നടത്തി. സഭാ മാനേജിംഗ് കമ്മിറ്റിയംഗം ജോർജ് തുന്പയിൽ കാതോലിക്കാദിനമെന്ന സഭാദിനത്തെപ്പറ്റി സംക്ഷിപ്ത വിവരണം നൽകി. മാർത്തോമാശ്ലീഹാ എഡി 52ൽ സ്ഥാപിച്ചതു മുതൽ പ്രക്ഷുബ്ദമായ നൂറ്റാണുകളിലൂടെ കടന്ന്, 2017ലെ സുപ്രീംകോടതി വിധിയിലെത്തി നിൽക്കുന്ന പരി. സഭയുടെ നിലപാടുകളും ജോർജ് തുന്പയിൽ വിശദീകരിച്ചു.
ഭദ്രാസന കൗണ്‍സിൽ അംഗം സജി എം. പോത്തനും പ്രസംഗിച്ചു. ഇടവക സെക്രട്ടറി സ്വപ്നാ ജേക്കബ് ചൊല്ലി കൊടുത്ത പ്രതിജ്ഞ ഇടവകാംഗങ്ങൾ ഏറ്റുചൊല്ലി. ഭദ്രാസന ഫാമിലി കോണ്‍ഫറൻസ് പ്രതിനിധികളായ ഐസക് ചെറിയാൻ, ജോബി ജോണ്‍ എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട് : ജോർജ് തുന്പയിൽ