കുവൈത്ത് സിറ്റി: കല കുവൈത്ത് നാൽപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഫഹാഹീൽ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാന്പുകൾ സംഘടിപ്പിച്ചു. ഷിഫ അൽ ജസീറ ഹോസ്പിറ്റലിൽ നടന്ന മെഡിക്കൽ ക്യാന്പിന്റെ ഉദ്ഘാടനം എ.എൻ. ഷംസീർ എംഎൽഎ നിർവഹിച്ചു. മേഖലാ പ്രസിഡന്റ് അനൂപ് മങ്ങാട്ട് അധ്യക്ഷനായ ചടങ്ങിൽ കല കുവൈത്ത് പ്രസിഡന്റ് ആർ. നാഗനാഥൻ, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു, പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ എൻ.അജിത്കുമാർ ,കല കുവൈറ്റ് വൈസ് പ്രസിഡന്റ് പ്രസിദ് കരുണാകരൻ, മേഖലാ സെക്രട്ടറി രവീന്ദ്രൻ പിള്ളതുടങ്ങിയവർ സംസാരിച്ചു. സ്വാഗതം പറഞ്ഞു.
മംഗഫ് കല സെന്ററിൽ ബ്രിട്ടീഷ് & ജർമ്മൻ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ നടത്തിയ മെഡിക്കൽ ക്യാന്പ് കല കുവൈറ്റ് പ്രസിഡന്റ് ആർ.നാഗനാഥൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ക്യന്പിനൊപ്പം വനിതകൾക്കായ് കാൻസർ ബോധവത്കരണ ക്ലാസുണ്ടായിരുന്നു. ഫഹാഹീൽ മേഖല പ്രസിഡന്റ് അനൂപ് മങ്ങാട്ടിന്റെ അധ്യക്ഷതയിൽ നടന്ന ക്യാന്പിന് മേഖല സെക്രട്ടറി രവീന്ദ്രൻ പിള്ള സ്വാഗതം പറഞ്ഞു. ബ്രിട്ടീഷ് മെഡിക്കൽ സെന്റർ, മാർക്കറ്റിംഗ് മാനേജർ നിധി സുനീഷ്, കല കുവൈറ്റ് മേഖല എക്സിക്യൂട്ടീവ് അംഗം തോമസ് എബ്രഹാം, കല കുവൈത്ത് വൈസ് പ്രസിഡന്റ് പ്രസിദ് കരുണാകരൻ , കല കുവൈത്ത് സാമൂഹിക വിഭാഗം സെക്രട്ടറി ജിജി ജോർജ്, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, മേഖല എക്സിക്യുട്ടീവ് അംഗങ്ങൾഎന്നിവർ പങ്കെടുത്തു.
കെആർഎച്ച് കന്പനി തൊഴിലാളികൾക്കായി ക്യാന്പിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാന്പ് കല കുവൈറ്റ് പ്രസിഡന്റ് ആർ.നാഗനാഥൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അനൂപ് മങ്ങാട്ടിന്റെ അധ്യക്ഷത വഹിച്ചു. മംഗഫ് ബി യൂണിറ്റ് കണ്‍വീനർ പ്രദീഷ്, അംഗഫ് സി യൂണിറ്റ് ആക്ടിംഗ് കണ്‍വീനർ സനൽ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി രവീന്ദ്രൻ പിള്ള സ്വാഗതവും മേഖലാ എക്സിക്യൂട്ടീവ് അംഗം സുകുമാരൻ നന്ദിയും രേഖപ്പെടുത്തി.
റിപ്പോർട്ട്: സലിം കോട്ടയിൽ
കല കുവൈത്ത് മെഡിക്കൽ ക്യാന്പുകൾ സംഘടിപ്പിച്ചു
10:40 PM Mar 19, 2018 | Deepika.com