ദമാം: തനിമ അൽഖോബാർ ഘടകത്തിന് കീഴിൽ നടന്നു വരുന്ന ഖുർആൻ സ്റ്റഡി സെന്റർ പഠിതാക്കളുടെ വാർഷിക പരീക്ഷ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയവരിൽ അഞ്ചു പേർ മുഴുവൻ മാർക്കും കരസ്ഥമാക്കി. കെ.പി. ഹംസ, മുനവ്വറ സഈദ്, ഷഹർ ബാനു, റസീന റിസ, നിഷ നിസാർ എന്നിവരാണ് മുഴുവൻ മാർക്കും നേടിയത്. ഇരുപത്തി അഞ്ചു ശതമാനം പേർ തൊണ്ണൂറ് ശതമാനം മാർക്ക് നേടി.
ഖുർആനിലെ അൽ ബഖറ അദ്ധ്യായം 196 മുതൽ 245 വരെ സൂക്തങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പരീക്ഷ. വിജയികൾക്കുള്ള സർട്ടിഫിക്കറ്റും സമ്മാനങ്ങളും ഏപ്രിൽ രണ്ടാം വാരം നടക്കുന്ന വാർഷിക പരിപാടിയിൽ വിതരണം ചെയ്യുമെന്നു കോർഡിനേറ്റർ ഹുസൈൻ പാലത്തിങ്ങൽ അറിയിച്ചു.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം
ഖുർആൻ സ്റ്റഡി സെന്റർ പരീക്ഷ ഫലം പ്രഖ്യാപിച്ചു
10:31 PM Mar 19, 2018 | Deepika.com