ഓസ്റ്റിൻ: ഓസ്റ്റിൻ നടന്ന സ്ഫോടനത്തിൽ രണ്ടുപേർ മരിക്കുകയും മൂന്നുപേർക്കു പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഉത്തരവാദികളായവരെക്കുറിച്ചു പിടികൂടുന്നതിനു സഹായം നൽകുന്നവർക്ക് പ്രതിഫലമായി ഒരു ലക്ഷം രൂപ നൽകുമെന്നും ഗവർണറുടെ ഓഫീസ് പ്രഖ്യാപിച്ച 15,000 ഡോളറിന് പുറമെയാണിതെന്നും അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഓസ്റ്റിൻ പരിസരത്ത് വീടുകൾക്കു മുന്പിൽ കൊണ്ടുവച്ച പാഴ്സൽ പൊട്ടിത്തെറിച്ചാണ് ആന്റണി(39), വില്യം മേസൻ(17) എന്നിവർ കൊല്ലപ്പെട്ടത്.
കുറ്റകൃത്യം വീണ്ടും ആവർത്തിക്കുന്നതിന് മുന്പു പ്രതികളെ പിടികൂടുന്നതിന് പൊതുജനങ്ങളുടെ സഹകരണം ഓസ്റ്റിൻ പോലീസ് ചീഫ് ബ്രയാൻ മാൻലി അഭ്യർഥിച്ചു. വളരെ അപകടകരമായ രാസവസ്തുക്കളാണ് പൊട്ടിതെറിക്ക് ഉപയോഗിച്ചിരുന്നതെന്ന് ചീഫ് പറഞ്ഞു.
പ്രതികളെകുറിച്ചുള്ള നിരവധി സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ഇവരെ ഇതുവരെ പിടി കൂടാനായിട്ടില്ലെന്നും ചീഫ് കൂട്ടിച്ചേർത്തു. 911 വിളിക്കുകയോ, ടിപ് ലൈനുമായി ബന്ധപ്പെടുകയോ വേണമെന്നും ചീഫ് അഭ്യർഥിച്ചു.
റിപ്പോർട്ട്: പി. പി. ചെറിയാൻ
ഓസ്റ്റിൻ സ്ഫോടന പരന്പര: വിവരം നൽകുന്നവർക്ക് ഒരു ലക്ഷം ഡോളർ പാരിതോഷികം
10:20 PM Mar 19, 2018 | Deepika.com