മാർച്ച് 17 ശനിയാഴ്ച വൈകിട്ട് 3.30ന് അസോസിയേഷൻ കോണ്‍ഫ്രൻസ് ഹാളിൽ നടന്ന സംഗീതസായാഹ്ന പരിപാടിയിൽ ഡാളസ് ഫോർട്ട്വർത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന ഗായകരേയും ശ്രേതാക്കളേയും അസോസിയേഷൻ പ്രസിഡന്റ് റോയ് കൊടുവത്ത് സ്വാഗതം ചെയ്തു.
അസോസിയേഷനിലെ മുതിർന്ന അംഗം സൈമണ്‍ പാവുവിന്റെ കവിതാ പാരായണത്തോടെയാണ് പരിപാടിയ്ക്ക് തുടക്കം കുറിച്ചത്. അകാലത്തിൽ പൊലിഞ്ഞ നടി ശ്രീദേവി അഭിനയിച്ച ചിത്രത്തിലെ ഗാനം ദീപാ ഫ്രാൻസിസും ജെയ്സനും ചേർന്നു ആലപിച്ചു. തുടർന്ന് തമിഴ്, ഹിന്ദി, മലയാളം തുടങ്ങിയ സിനിമകളിലെ ശ്രവണസുന്ദരമായ ഗാനങ്ങൾ മൻജിത്, ബേബി കൊടുവത്ത്, നേതൻ തോമസ്, മീനു എലിസബത്ത്, ലിൻസി തോമസ്, ഷാജു ജോണ്‍, നിമ്മി തോമസ് എന്നിവരും ആലപിച്ചു. അന്തരിച്ച നടൻ ചാലക്കുടിക്കാരൻ മണിയുടെ വഞ്ചിപ്പാട്ട് എബ്രഹാം മക്കൻസ് അവതരിപ്പിച്ചത് ശ്രോതാക്കളുടെ പ്രത്യേകം അഭിനന്ദനങ്ങൾ നേടി.
റിപ്പോർട്ട്: പി. പി. ചെറിയാൻ