ലോസ് ആഞ്ചെലെസ് : മലയാളത്തിന്റെ വാനന്പാടി കെ.എസ് ചിത്രയും ശരത്തും നയിക്കുന്ന ഗാനമേള ’ചിത്രശലഭങ്ങൾ’ ഏപ്രിലിൽ 21ന് ലോസ് ആഞ്ചെലെസിൽ നടക്കപ്പെടും. കാലിഫോർണിയയിലെ പ്രമുഖ മലയാളീ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) സാംസ്കാരിക കേന്ദ്രനിർമാണത്തിന്റെ ധനശേഖരണാർത്ഥം അവതരിപ്പിക്കപ്പെടുന്ന ഗാനമേളയിൽ ചിത്രയ്ക്കും ശരത്തിനുമൊപ്പം കൊച്ചുഗായകരായ നിഷാദ്, രൂപ എന്നിവരും പങ്കെടുക്കുന്നുണ്ട്.
വൈകിട്ട് ആറിന് നോർവാക്കിലെ പയനിയർ ബ്ലോവർഡിലുള്ള എക്സ്സെൽസിയർ ഹൈസ്കൂൾ ഓഡിറ്റോറിയത്തിലാണ് സംഗീത സന്ധ്യ അരങ്ങേറുന്നത്. ആധുനിക ശബ്ദ മിശ്രണ സംവിധാനങ്ങളുടെ സഹായത്തോടെ നടത്തുന്ന പരിപാടി വിജയിപ്പിക്കുന്നതിന് എല്ലാ മലയാളികളും സംഗീത പ്രേമികളും സഹകരിക്കണമെന്ന് ഓം പ്രസിഡന്റ് രമ നായർ, സെക്രട്ടറി വിനോദ് ബാഹുലേയൻ ഡയറക്ടർ രവി വെള്ളത്തേരി എന്നിവർ അഭ്യര്‍ത്ഥിച്ചു.
ടിക്കറ്റുകളും സ്പോണ്‍സർഷിപ്പിനും 9492883667 എന്ന നന്പറിൽ ബന്ധപെടുക.
റിപ്പോർട്ട്: സാൻഡി പ്രസാദ്
"ചിത്രശലഭങ്ങൾ ' സംഗീതസന്ധ്യ ഏപ്രിൽ 21ന് ലോസ് ആഞ്ചെലെസിൽ
10:15 PM Mar 19, 2018 | Deepika.com