കേരള മാപ്പിളകല അക്കാദമി കുവൈത്ത് ചാപ്റ്റര്‍ രൂപവത്കരിക്കുന്നു

09:55 PM Mar 18, 2018 | Deepika.com
സാല്‍മിയ : കേരള മാപ്പിളകല അക്കാദമി കുവൈത്ത് ചാപ്റ്റര്‍ രൂപവല്‍കരിക്കുമെന്ന് പ്രസിഡന്‍റ് തലശേരി കെ. റഫീഖ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. അയ്യൂബ് കച്ചേരി രക്ഷാധികാരിയായി അഡ്‌ഹോക് കമ്മിറ്റി രൂപവത്കരിച്ചു. സാലിഹ് അലി (ജനറല്‍ കണ്‍വീനര്‍), അഷ്‌റഫ് കാളത്തോട് (ചെയര്‍മാന്‍ ) ജീവ്‌സ് എരിഞ്ഞേരി (ട്രഷര്‍) എന്നിവരാണ് അഡ്‌ഹോക് കമ്മിറ്റിയുടെ മറ്റു ഭാരവാഹികള്‍.

രണ്ടുമാസത്തിനുള്ളില്‍ കുവൈത്തിലെ വിവിധ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ചു വിപുലമായ കമ്മിറ്റി രൂപവത്കരിക്കും. സെപ്റ്റംബറില്‍ മാപ്പിളപ്പാട്ടിന്‍റെ 400 വര്‍ഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി കുവൈത്തില്‍ കേരളത്തിനകത്തും പുറത്തുമുള്ള കലാകാരന്മാരെ പങ്കെടുപ്പിച്ച് വിപുലമായ കമ്മിറ്റി രൂപവത്കരിക്കും. സെപ്റ്റംബറില്‍ മാപ്പിളപ്പാട്ടിന്‍റെ 400 വര്‍ഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി കുവൈത്തില്‍ കേരളത്തിനകത്തും പുറത്തുമുള്ള കലാകാരന്മാരെ പങ്കെടുപ്പിച്ച് 'സഫീനത്ത്' എന്ന പേരില്‍ മാപ്പിളപ്പാട്ട് മഹോത്സവം സംഘടിപ്പിക്കും. മൈലാഞ്ചിയിടല്‍, മറ്റുവിവിധ മാപ്പിള കലാമത്സരങ്ങള്‍ എന്നിവയും നടക്കും. കുവൈത്തിലെ വിവിധ തുറകളില്‍ മികവു തെളിയിച്ച പത്തിലേറെ കലാകാരന്മാരെ ചടങ്ങില്‍ ആദരിക്കാനും തീരുമാനിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍