ഫൊക്കാന സാഹിത്യ പുരസ്‌കാരം: കൃതികള്‍ അയക്കാനുള്ള കലാവധി ഏപ്രില്‍ 30 വരെ നീട്ടി.

03:49 PM Mar 18, 2018 | Deepika.com
ന്യൂജേഴ്‌സി: 2018 ജൂലൈ അഞ്ചു മുതല്‍ അമേരിക്കയിലെ പെന്‍സില്‍വേനിയയിലെ വാലി ഫോര്‍ജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പതിനെട്ടാമതു ഫൊക്കാന അന്താരാഷ്ട്ര കണ്‍വന്‍ഷനോടനുബന്ധിച്ച് നല്‍കുന്ന സാഹത്യ പുരസ്‌കാരങ്ങള്‍ക്കുള്ള കൃതികള്‍ അയക്കുവാനുള്ള കാലാവധി നീട്ടി. ഏപ്രില്‍ 30 നു മുന്‍പായി അവാര്‍ഡിനായി പരിഗണിക്കുന്നതിനുള്ള കൃതികള്‍ അയക്കേണ്ടതാണെന്നു അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ബെന്നി കുര്യന്‍ അറിയിച്ചു.

മാര്‍ച്ച് 15 വരെയായിരുന്നു കൃതികള്‍ അയക്കുവാനുള്ള അവസാന തിയതി. കേരളത്തില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള കൃതികള്‍ ലഭ്യമാക്കാന്‍ വേണ്ടിയാണു തിയതി പുതുക്കി നിര്‍ണയിച്ചത്.

മലയാള സാഹിത്യത്തിലും സംസ്‌കാരത്തിലും തല്‍പ്പരരായ ആഗോള തലത്തിലുള്ള മുഴുവന്‍ മലയാളികളെയും ഉള്‍പ്പെടുത്തി വിവിധ മത്സരവിഭാഗങ്ങളിലേയ്ക്കുള്ള പുരസ്‌ക്കാരങ്ങളാണ് നല്‍കുന്നതെന്ന് ബെന്നി കുര്യന്‍ പറഞ്ഞു.

നോര്‍ത്ത് അമേരിക്ക(അമേരിക്കയും കാനഡയും)യില്‍ താമസിക്കുന്നവര്‍ക്കും കൂടാതെ ആഗോള തലത്തിലുള്ള മലയാളി എഴുത്തുകാര്‍ക്കും പ്രത്യേകം പ്രത്യേകം പുരസ്‌കാരങ്ങള്‍ നല്കുന്നന്നതാണ്.

താഴെ പറയുന്ന വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്:
ഫൊക്കാന വൈക്കം മുഹമ്മദ് ബഷീര്‍ ചെറുകഥാ പുരസ്‌കാരം
ഫൊക്കാന മുട്ടത്തു വര്‍ക്കി നോവല്‍ പുരസ്‌കാരം
ഫൊക്കാന ചങ്ങമ്പുഴ കവിത പുരസ്‌കാരം
ഫൊക്കാന ആഴിക്കോട് ലേഖനനിരൂപണ പുരസ്‌കാരം
ഫൊക്കാന കുഞ്ഞുണ്ണി മാഷ് ബാലസാഹിത്യ പുരസ്‌കാരം
ഫൊക്കാന കമലാ ദാസ് ആംഗലേയ സാഹിത്യ പുരസ്‌കാരം
ഫൊക്കാന നവ മാധ്യമ പുരസ്‌കാരം.

പുസ്തക രൂപത്തില്‍ 2016 ജനുവരി ഒന്നു മുതല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ് പരിഗണിക്കുന്നത്. പുരസ്‌കാരത്തിന് പരിഗണിക്കപ്പെടേണ്ട കൃതികളുടെ മൂന്നു പതിപ്പുകള്‍ താഴെ പറയുന്ന വിലാസത്തില്‍ അയച്ചുതരേണ്ടതാണ്.
ഇന്ത്യ: Benny Kurian, St. Francis Press, St.Benedict Road., Ernakulam, Cochin-682 018, Kerala, India. Phone: +91 94003 21329
ഇന്ത്യക്കു പുറത്തും അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ : Benny Kurian, 373 Wildrose Ave, Bergenfield, NJ 07621, USA. Phone: +1 201-951-6801

കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക:
//fokanaonline.org/
https://www.facebook.com/FOKANA-Convention2018-LiteraryAwards-224829361389165/
Email: nechoor@gmail.com

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍