ന്യുജഴ്സി: അന്നമ്മ മാപ്പിളശേരി ഫോമാ വൈസ് പ്രസിഡന്റായി മത്സരിക്കുന്നു. ഫൊക്കാനയുടെ തുടക്കം മുതല്‍ സംഘടനയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. അവിഭക്ത ഫൊക്കാനയുടെ 2004ലെ കണ് വന്‍ഷന്റെ കോചെയര്‍. 2004 -2006 കാലത്ത് ദേശീയ ജോ. സെക്രട്ടറി. തുടര്‍ന്ന് ഫോമ രൂപം കൊണ്ടപ്പോള്‍ ഫോമയില്‍ സജീവമായി. ഫോമയുടെ 2010ലെ ലാസ് വേഗസ് കണ് വന്ഷന് കോ ചെയര്‍ ആയിരുന്നു. രണ്ടു വട്ടം കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രസിഡന്റായി. കലാരംഗത്ത് ശ്രദ്ധേയമായ സംഭാവനകളര്‍പ്പിക്കുന്ന ഫൈന്‍ ആര്‍ട്ട്സ് ക്ലബില്‍ 2001 മുതല്പ്രവര്ത്തിക്കുന്നു.
ചങ്ങനാശേരി സ്വന്ദേശിയായ അന്നമ്മ ഇ.എഫ്. ഹട്ടന് എന്ന ബ്രോക്കറെജ് സ്ഥപനത്തില്‍ പ്രവര്‍ത്തിക്കുന്നു. ചമ്പക്കൂളം സ്വദേശി ഉമ്മച്ചന് മാപിളശേരിയാനു ഭര്‍ത്താവ്. രണ്ടു മക്കള്‍. ക്രിസ്റ്റിന, ക്രിസ്റ്റഫര്‍.
ഇതേസമയം ഫോമായുടെ ഇലക്ഷനില്വൈസ് പ്രസിഡന്റ് സ്ഥാനമാണു ഏറ്റവും വലിയ മാറ്റം മറിച്ചിലുകള്‍ കണ്ടത്. ആദ്യമെ രംഗത്തു വന്ന പന്തളം ബിജു തോമസ് (ലാസ് വേഗസ്) കാലിഫോര്‍ണിയയില്‍ നിന്നുള്ള വിന്‍സന്റ് ബോസ് മാത്യുവിനു വേണ്ടി പിന്മാറി. വെസ്റ്റേണ്‍ റീജിയന്റെ അഭര്‍ഥന പ്രകാരമായിരുന്നു അത്.ഫ്ളോറിഡയില്‍ നിന്നു സജി കരിമ്പന്നൂര്‍, ന്യുയോര്‍ക്കില്‍ നിന്നു ഫിലിപ്പ് മഠത്തില്‍ എന്നിവരും രംഗത്തുണ്ട്. നേരത്തെ ബീന വള്ളിക്കളം, ജെയിംസ് പുളിക്കല്‍ എന്നിവര്‍ സ്ഥാനര്ഥിത്വത്തില് നിന്നു പിന്മാറിയിരുന്നു. നാഷണല്‍ കമ്മിറ്റിയിലേക്കു മത്സരിക്കുന്നതില്‍ നിന്നു ദീപ്തി നായരും പിന് വാങ്ങി.
അന്നമ്മ മാപ്പിളശേരി ഫോമാ വൈസ് പ്രസിഡന്റായി മത്സരിക്കുന്നു
03:28 PM Mar 17, 2018 | Deepika.com