ജിദ്ദ : സൗദിയിലെ ജിദ്ദയിലും മറ്റ് പ്രവിശ്യകളിലും ജോലി ചെയ്യുന്ന പാങ്ങ് പ്രദേശത്തെ പ്രവാസികൾ ഒരുമിക്കുന്ന ജിദ്ദ പാങ്ങ് കൂട്ടായ്മയുടെ അഞ്ചാം വാർഷികമായ സ്നേഹസംഗമം 2018ന് ജിദ്ദ അൽ റയാൻ ഡിസ്ട്രിക്ടിലെ മെർസൽ വില്ലേജിൽ നടത്തപ്പെട്ടു.
ആക്ടിംഗ് പ്രസിഡന്റ് ആലുങ്ങൽ ഇബ്രാഹീമിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിന് ജനറൽ സെക്രട്ടറി അഇ മുജീബ് സ്വാഗതമരുളി. ഉദ്ഘാടന കർമ്മം കണ്‍വീനർ കഐംഎ സലാം മാസ്റ്റർ നിർവഹിച്ചു. കമ്മിറ്റിയംഗങ്ങളായ അഇ ഹംസക്കുട്ടി, അലി, മജീദ്, ജഗ ഗഫൂർ എന്നിവർ ആശംസകളർപ്പിച്ചു. കൂട്ടായ്മ മെന്പർമാർക്കുള്ള കാർഡ് വിതരണോദ്ഘാടനം ട്രഷറർ നൗഫൽ നിർവഹിച്ചു.
തുടർന്നു ഗാനമേള, കുട്ടികളുടെ കലാപരിപാടികൾ, ഫുട്ബോൾ, വടംവലി തുടങ്ങിയ കലാകായിക പ്രകടനങ്ങൾ പുലർച്ച വരെ അരങ്ങേറി. ജോ. സെക്രട്ടറി സലീം പൂഴിത്തറയുടെ നന്ദി പ്രകടനത്തോടെ സ്നേഹസംഗമം 2018 ന് പരിസമാപ്തിയായി. പ്രവാസലോകത്തെ പ്രതിസന്ധികൾക്കിടയിലും നാട്ടുകാർ ഏവരും ആവേശത്തോടെ ഈ സംഗമത്തിൽ ഒത്തുചേർന്നു. പാങ്ങ് നിവാസികളുടെ ഒത്താരുമയ്ക്കും സാഹോദര്യത്തിനും ഐക്യത്തിനും ഒരു ഉത്തമ ഉദാഹരണമായി മാറി സ്നേഹസംഗമം .
റിപ്പോർട്ട് : കെ ടി മുസ്തഫ പെരുവള്ളൂർ
ജിദ്ദ പാങ്ങ് കൂട്ടായ്മയുടെ സ്നേഹസംഗമം ചരിത്രമുഹൂർത്തമായി
11:23 PM Mar 15, 2018 | Deepika.com