കുവൈറ്റ് സിറ്റി: നാൽപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരള ആർട്ട് ലവേർസ് അസോസിയേഷൻ, കല കുവൈത്ത് സംഘടിപ്പിക്കുന്ന ഇഎംഎസ്, എകെജി, ബിഷപ്പ് പൗലോസ് മാർ പൗലോസ് അനുസ്മരണ സമ്മേളനം മാർച്ച് 16 വെള്ളിയാഴ്ച വൈകീട്ട് 5ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടക്കും.
കേരളത്തിലെ യുവജന പ്രസ്ഥാനത്തിന്റെ നേതാവും കേരള നിയമസഭയിലെ ഇടതുപക്ഷ സാന്നിധ്യവുമായ എ.എൻ. ഷംസീർ എംഎൽഎ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. സമകാലീക രാഷ്ട്രീയ സംഭവ വികാസങ്ങളെക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തും. കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. പരിപാടിയിൽ പങ്കെടുക്കുന്നതിന് കുവൈത്തിന്റെ എല്ലാ മേഖലകളിൽ നിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വാഹന സൗകര്യവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് താഴെ പറയുന്ന നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. അബ്ബാസിയ: 50292779, ഫഹാഹീൽ: 65092366, സാൽമിയ: 66736369, അബുഹലീഫ: 66627600
റിപ്പോർട്ട്: സലിം കോട്ടയിൽ
അനുസ്മരണം സമ്മേളനം
11:12 PM Mar 15, 2018 | Deepika.com