കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി അതിന്റെ മാതൃസംഘടനയായ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ എഴുപതാം വാർഷികാഘോഷം സംഘടിപ്പിച്ചു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആഘോഷ പരിപാടി കുവൈത്ത് കെഎംസിസി നേതാവ് ഷറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ അധ്യക്ഷനായിരുന്നു.
മുസ്ലിം ലീഗിന്റെ എഴുപത് വർഷത്തെ പ്രധാന പ്രവർത്തനങ്ങളെ അധികരിച്ച് കേന്ദ്ര ഉപദേശക സമിതിയംഗം സി.പി. അബ്ദുൽ അസീസ് മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര ട്രഷറർ എം.കെ.അബ്ദുൾ റസാഖ്, മുൻ പ്രസിഡന്റ് എ.കെ.മഹ്മൂദ് സാഹിബ്, മുൻ ജനറൽ സെക്രട്ടറി ബഷീർ ബാത്ത, മുൻ ട്രഷറർ എച്ച്.ഇബ്രാഹിം കുട്ടി സംസാരിച്ചു. ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ, ഫാസിൽ കൊല്ലം ഖാലിദ് അല്ലക്കാട്ട്, അസീസ് വലിയകത്ത്, അജ്മൽ വേങ്ങര, ഹംസ കരിങ്കപ്പാറ എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
മുസ്ലിം ലീഗിന്റെ എഴുപതാം വാർഷികം ആഘോഷിച്ചു
11:11 PM Mar 15, 2018 | Deepika.com