ദുബായ്: കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ ദളിത് സമൂഹത്തിൽ വിദ്യാഭ്യാസ ശാക്തീകരണം എന്ന ലക്ഷ്യത്തോടെ മുൻ കേന്ദ്രമന്ത്രിയും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ ദേശീയ പ്രസിഡന്റുമായിരുന്ന ഇ. അഹമദിന്റെ നാമധേയത്തിൽ വിദ്യാഭ്യാസ ഫെല്ലോഷിപ്പ് പദ്ധതിയുമായി എംഎസ്എഫ് ദേശീയ കമ്മിറ്റി.
ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ ന്യൂനപക്ഷ പിന്നോക്ക സമൂഹത്തിനിടയിൽ ദിശാബോധം വളർത്തിയെടുക്കാനും, അരക്ഷിതാവസ്ഥ മാറ്റിയെടുക്കാനും ഇതുവഴി കഴിയും. ഇതിന്റെ ഭാഗമയി പ്രവാസലോകത്തെ യുവാക്കളെ പങ്കെടുപിച്ചുകൊണ്ട് ദുബായ് കഐംസിസി ആസ്ഥാനത്ത് മാർച്ച് 16 വെള്ളിയാഴ്ച രാത്രി എട്ടിന് യൂത്ത് എംപ്പവർമെൻറ് മീറ്റ് സംഘടിപ്പിക്കുന്നു. എംഎസ്എഫ് ദേശീയ പ്രസിഡൻറ് ടി.പി അഷ്റഫ് അലി പ്രവാസ ലോകത്തെ യുവാക്കളുമായി സംവദിക്കും. ദേശീയ സെക്രട്ടറി സമീർ അടക്കം പ്രവാസ ലോകത്തെ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ദുബായ് കഐംസിസി പ്രസിഡൻറ് പി.കെ അൻവർ നഹ ജനറൽ സെക്രട്ടറി ഇസ്മായിൽ ഏറാമല എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: നിഹ്മത്തുള്ള തയ്യിൽ
യൂത്ത് എംപ്പവർമെൻറ് മീറ്റ് മാർച്ച് 16 വെള്ളിയാഴ്ച
11:09 PM Mar 15, 2018 | Deepika.com