ന്യൂയോർക്ക്: 84മത് പ്ലീനറി സമ്മേളനം ഡൽഹിയിൽ മാർച്ച് 17, 18 തീയതികളിൽ നടക്കപ്പെടും. സമ്മേളനത്തിൽ കോണ്‍ഗ്രസ് പാർട്ടി ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസ് വൈസ് ചെയർ ജോർജ് ഏബ്രഹാം, ഇന്ത്യൻ നാഷണൽ ഓവർസീസ് കോണ്‍ഗ്രസ് പ്രസിഡന്റ് മൊഹിന്ദർ സിംഗ് ഗിൽ സിയൻ, ഐ എൻ ഓ സി ന്യൂയോർക് സ്റ്റേറ്റ് ചാപ്റ്റർ സിഡന്റ് ജോയ് ഇട്ടൻ എന്നിവർ പങ്കെടുക്കും. അമേരിക്കയിൽ നിന്നു ഇവർ മാത്രമാണു ക്ഷണിതാക്കൾ.
പതിമൂവായിരത്തോളം അംഗങ്ങളാണ് ഇത്തവണ പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി ഒൗദ്യോഗികമായി ചുമതലയേൽക്കുന്ന സമ്മേളനത്തിൽ കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പും നടക്കുന്നതു എന്ന പ്രത്യേകാതെയുമുണ്ട് .
ജോർജ് ഏബ്രഹാം ഐഎൻഒസി സ്ഥാപക ജനറൽ സെക്രട്ടറിയും പ്രസിഡന്റും ചെയർമാനുമായിരുന്നു പിന്നീട് സാം പിത്രോഡ ചെയർമാനായി ഏകീക്രുത സംഘടനയായി ഐഒസിക്കു രൂപം കൊടുത്തപ്പോൾ വൈസ് ചെയറായി. യു.എന്നിലെ മുൻ ചീഫ് ടെക്നിക്കൽ ഓഫീസറാണ്.
വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ കടന്നുവന്ന ജോയ് ഇട്ടൻ 1990 ലാണ് അമേരിക്കയിൽ എത്തുന്നത്. വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, സിറിയൻ ഓർത്തഡോക്സ് സഭ അമേരിക്കൻ കാനഡ ഭദ്രാസനം കൗണ്‍സിൽ അംഗം വൽഹാല സെയിന്റ് ജോണ്‍സ് യാക്കോബായ പള്ളി ട്രസ്റ്റി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. മൊഹിന്ദർ സിംഗ് ഗിത്സിയൻ നേരത്തെ ഐഎൻഒസ് വൈസ് പ്രസിഡന്റായി സേവനമനുഷ്ടിച്ചിരുന്നു.
16 നു സബ്ജക്ട് കമ്മിറ്റി എന്ന നിലയിൽ പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേരും. പ്രത്യേക ക്ഷണിതാക്കളടക്കമുള്ള സ്റ്റിയറിംഗ് കമ്മിറ്റി യോഗമാണ് സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട പ്രമേയങ്ങൾ അംഗീകരിക്കേണ്ടത്. സാന്പത്തിക, രാഷ്ട്രീയ പ്രമേയം, അന്തർദേശിയ രംഗത്തെ സംബന്ധിച്ച് പാർട്ടിയുടെ കാഴ്ചപ്പാട്, കാർഷിക - തൊഴിൽ മേഖലയെ സംബന്ധിച്ചു തുടങ്ങി നാലു പ്രമേയങ്ങളാണ് പ്ലീനറി സമ്മേളനത്തിൽ ചർച്ച ചെയ്യുന്നത്. 17നു 9നു ഇന്ദിര ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ കോണ്‍ഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നതോടെ പ്ലീനറി സമ്മേളന നടപടികൾ ആരംഭിക്കും. 18 നു നാലിന് ചർച്ചകൾ ഉപസംഹരിച്ചുള്ള കോണ്‍ഗ്രസ് അധ്യക്ഷന്റെ മറുപടി പ്രസംഗത്തോടെ സമ്മേളനം അവസാനിക്കും.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഡൽഹി എഐസിസി പ്ലീനറി സമ്മേളനം: ജോർജ് എബ്രഹാം, ജോയ് ഇട്ടൻ, മൊഹിന്ദർ സിംഗ് പങ്കെടുക്കും
11:01 PM Mar 15, 2018 | Deepika.com