കരീബിയൻ ദീപസമൂഹത്തിലെ നോർത്ത് അമേരിക്കൻ രാജ്യമായ ഹെയ്റ്റിയിലെ ആദ്യ മലയാളി സംഘടന കൂടിയാണ് ഡബ്ലിയുഎംഎഫ് സംഘടനയുടെ പുതിയ ഭാരവാഹികളെയും മാർച്ച് 13ന് ചേർന്ന യോഗത്തിൽ തെരഞ്ഞെടുത്തു. നിസാർ ഇടത്തുമീതേൽ സ്വാഗതം ചെയ്ത യോഗത്തിൽ ഗ്ലോബൽ ചെയർമാൻ സംഘടനയെ പരിചയപ്പെടുത്തി നിലവിലെ പ്രവർത്തന മേഖലകൾ വിശദീകരിച്ചു. സംഘടനയുടെ 74-ാമത്തെ യൂണിറ്റാണ് ഹെയ്റ്റിയിലേത്.
സജീവ് ജെ. നായർ (പ്രസിഡന്റ്), ജിനു ജോർജ് (വൈസ് പ്രസിഡന്റ്). ജിതിൻ സിംഗ് (സെക്രട്ടറി), സരിക ശൈലേഷ് (ജോയിന്റ് സെക്രട്ടറി), ജെറോം ഗീവർഗീസ് (ട്രഷറർ), നിസാർ ഇടത്തുമീതിൽ (കോഡിനേറ്റർ), ഹാഷിദ ഫിറോസ് (ചാരിറ്റി കോഡിനേറ്റർ) എന്നിവരെ മുഖ്യ ഭാരവാഹികളായും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പ്രദീപ് എസ്. വി, രമേശ് പൊള്ളത്ത്, ദീപു ജോസഫ്, രശ്മി രമേശ്, സാലി ദീപു, വിജയകൃഷ്ണൻ ടി.കെ എന്നിവരെയും തിരഞ്ഞെടുത്തു.
റിപ്പോർട്ട്: പി.പി. ചെറിയാൻ