ഡാളസ്: ചെങ്ങന്നൂർ പടവുപുരക്കൽ റിട്ട. ഇന്ത്യൻ ആർമി സുബേദാർ പി.സി. അലക്സാണ്ടർ (96) നിര്യാതനായി. തുന്പമണ്‍ വടക്കേടത്ത് മാന്പിലാലിൽ സാറാമ്മയാണ് ഭാര്യ. വൈസ് മെൻസ് ക്ലബ് ഡിസ്ട്രിക് സെക്രട്ടറി, മാർത്തോമ്മ സണ്‍ഡേ സ്കൂൾ സമാജം കമ്മറ്റി മെന്പർ, നിരവധി ക്രിസ്തീയ ഗാനങ്ങൾ, കുടുംബ പ്രാർത്ഥനാ പുസ്തകങ്ങൾ എന്നിവയുടെ രചയിതാവ് എന്നീ നിലകളിൽ അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു.
മക്കൾ: ചെറിയാൻ അലക്സാണ്ടർ (വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്ക റീജണ്‍ ഇലക്ഷൻ കമ്മിഷണർ), വർഗീസ് അലക്സാണ്ടർ, ഡാളസ് (മുൻ ഡബ്ല്യുഎംസി ഗ്ലോബൽ എത്തിക്സ് കമ്മിറ്റി ചെയർമാൻ), ഡോ. തോമസ് അലക്സാണ്ടർ (അയർലൻഡ്). മരുമക്കൾ: ലൈല, സൂസൻ, ഡോ. സാലി
മാർച്ച് 17 ശനിയാഴ്ച രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം ചെങ്ങന്നൂർ തിട്ടമേൽ മാർത്തോമ്മ പള്ളി സെമിത്തേരിൽ സംസ്കാരം നടത്തുന്നതാണ്.
പരേതന്റെ നിര്യാണത്തിൽ വേൾഡ് മലയാളി ഗ്ലോബൽ കൗണ്‍സിൽ, ഡാലസിലെ ചെങ്ങന്നൂർ അസോസിയേഷൻ, ഇന്തോ അമേരിക്കൻ പ്രസ് കൗണ്‍സിൽ എന്നീ സംഘടനകൾ അനുശോചനം അറിയിച്ചു.
റിപ്പോർട്ട്: ഷാജി രാമപുരം
പി.സി. അലക്സാണ്ടർ നിര്യാതനായി
04:42 PM Mar 15, 2018 | Deepika.com