ആറാഴ്ച നീണ്ടുനിൽക്കുന്ന മത്സരത്തിൽ വ്യത്യസ്ത റൗണ്ടുകളിലായി 25ൽപരം മത്സരാർത്ഥികളാണ്മാറ്റുരയ്ക്കുന്നത്. പ്രഗത്ഭരായ വിധികർത്താക്കളുടെ നേതൃത്വത്തിൽ മാർച്ച് 14 ന് ആരംഭിക്കുന്നമത്സരത്തിൽ വിജയികൾക്ക് ലഭിക്കുന്നത് ഒന്നാം സമ്മാനം 25000 രൂപയും, രണ്ടാം സമ്മാനം 15000 രൂപയും, മൂന്നാം സമ്മാനം 10000 രൂപയുമാണ്. ഇതിനുപുറമെ ബെസ്ററ് സിംഗറിന് റിട്ടേണ്‍ എയർ ടിക്കറ്റും, ആഴ്ചകൾ വീതം ബെസ്ററ് സിങ്ങറിന് പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നുണ്ട്.
ഇശൽ ബാൻഡ് അബുദാബി കോർ കമ്മിറ്റി അംഗങ്ങളായ റഫീഖ് ഹൈദ്രോസ്, അബ്ദുൾ കരീം, അബ്ദുള്ള ഷാജി, അലിമോൻ വരമംഗലം, ശിഹാബ് എടരിക്കോട്, അസീം കണ്ണൂർ, സയ്ദ്അലവി, മുഹമ്മദ് അലി, സമീർ ഓ.ട്ട എന്നിവർ സന്നിഹതരായിരുന്നു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള