ജിദ്ദ: മൂന്നു പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന മാധ്യമ പ്രവർത്തകനും, സാമൂഹിക, സാംസ്കാരിക പ്രവർത്തകൻ കൂടിയായ മൂസക്കുട്ടി വെട്ടികാട്ടീരിക്ക് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം യാത്രയയപ്പ് നൽകി. ഫോറം പ്രസിഡന്റ് ഹസൻ ചെറൂപ്പ ഉപഹാരം നൽകി.
മലയാളം ന്യൂസ്, ഗൾഫ് മാധ്യമം, മീഡിയ വണ്‍ തുടങ്ങിയവയിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം സിജി ജിദ്ദ റിസോഴ്സ് പേഴ്സണ്‍, ജിദ്ദ സ്പീക്കർസ് ഫോറം അംഗം , അക്ഷരം കലാ സാംസ്കാരിക വേദി അധ്യക്ഷൻ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
നിഷാദ് അമീൻ, ജലീൽ കണ്ണമംഗലം, സി. കെ മൊറയൂർ, ജിഹാദുദ്ധീൻ , ഇബ്രാഹിം ഷംനാട്, അബ്ദുൽ റഹ്മാൻ തുറക്കൽ, കെ. ടി. എ മുനീർ, പി. എം . മായിൻ കുട്ടി, സി. കെ ശാക്കിർ, ഹാഷിം കോഴിക്കോട്, ബിജു രാജ്, കെ ടി മുസ്തഫ പെരുവള്ളൂർ, സാദിക്കലി തുവ്വൂർ, സിറാജ് കോട്ടപ്പുറം, സുൾഫിക്കർ ഒതായി, കബീർ കൊണ്ടോട്ടി, മൻസൂർ എടക്കര, ഷുഹൈബ് തുടങ്ങിയവർ സംസാരിച്ചു.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ
മൂസക്കുട്ടി വെട്ടികാട്ടീരിക്ക് യാത്രയയപ്പ് നൽകി
10:56 PM Mar 14, 2018 | Deepika.com