ജിദ്ദ: ’മാറ്റാം ശീലങ്ങളെ ജീവിക്കാം ആരോഗ്യത്തോടെ’ എന്ന പ്രമേയത്തിൽ ഐസിഎഫ് ജിസിസി തലത്തിൽ 2018 മാർച്ച്, ഏപ്രിൽ മാസങ്ങളിലായി നടത്തുന്ന ഹെൽത്തോറിയം ആരോഗ്യ സംരക്ഷണ കാന്പയിന് ജിദ്ദയിൽ തുടക്കമായി. മാർച്ച് 9 വെള്ളിയാഴ്ച ശറഫിയ്യ മർഹബയിൽ നടന്ന പരിപാടിയിൽ ജിദ്ദ സെന്റർ തല ഉദ്ഘാടനം പ്രമുഖ പ്രഭാഷകൻ ശാഫി സഖാഫി മുബ്ര നിർവഹിച്ചു.
’ആരോഗ്യ സംരക്ഷണം തിരുനബി മാതൃക’ എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി. മൊയ്തീൻ കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. മുഹമ്മദലി മാസ്റ്റർ സ്വാഗതവും നന്ദിയും പറഞ്ഞു. കാന്പയിന്റെ ഭാഗമായി ഹെല്‍ത്ത് ടിപ്സ്, ’ഡ് ഡോണേഴ്സ് ഫോറം/ഡോണേഷൻ, സെമിനാർ, ലൈഫ് സ്റ്റൈ.ട്രെയിനിംഗ്, മെഗാ/വനിതാ മെഡിക്ക. ക്യാന്പ്, പ്രവാസി വായന ആരോഗ്യ പതിപ്പ് വിതരണം, ’ആരോഗ്യ സംരക്ഷണം തിരുനബി മാതൃക’ വിഷയത്തിൽ ബോധവൽകരണ ക്ലാസ് തുടങ്ങിയ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ
ഐസിഎഫ് ഹെൽത്തോറിയം കാന്പയിൻ തുടങ്ങി
10:54 PM Mar 14, 2018 | Deepika.com