ടൊറന്റോ: കാനഡയിലെ മലയാളി നഴ്സുമാരുടേയും കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും കൂട്ടായ്മയായ സിഎംഎൻഎയുടെ ന്ധനിങ്ങൾക്കുമാകാം മനുഷ്യസ്നേഹി’ പദ്ധതിയിലൂടെ സമാഹരിച്ച സഹായനിധി ഷൊർണൂരിലെ തെരുവോരങ്ങളിൽ അലയുന്ന അശരണർക്ക് ഞായറാഴ്ചകളിൽ ഉച്ചഭക്ഷണം നൽകുന്ന ദിവസവേതനക്കാരിയായ ലിജി എന്ന സന്മനസിനു കൈമാറി.
കാനഡയിലെ സാമൂഹ്യസാംസ്കാരിക സാന്പത്തിക ആരോഗ്യമേഖലകളിൽ നിരവധി പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന സിഎംഎൻഎ ഇതിനോടകം കേരളത്തിൽ നിരാലംബരെ സഹായിക്കുന്ന നിരവധി സാമൂഹ്യ പ്രസ്ഥാനങ്ങൾക്ക് സഹായനിധി കൈമാറുകയുണ്ടായി.
കൂടാതെ കനേഡിയൻ മലയാളി സമൂഹത്തിനുവേണ്ടിയും പുതുതായി എത്തിച്ചേരുന്ന നഴ്സുമാർക്കുവേണ്ടിയും നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു. ബ്ലഡ് ഡോണർ ക്ലിനിക്കുകൾ, ഹെൽത്ത് ഇൻഫർമേഷൻ സെഷനുകൾ, റിട്ടയർ ചെയ്ത നഴ്സുമാർക്ക് പദ്ധതികളും നടത്തിവരുന്നു. പുതുതായി എത്തിച്ചേരുന്ന നഴ്സുമാർക്കുവേണ്ട മാർഗനിർദേശങ്ങൾ നൽകുക, ഉദ്യോഗാർത്ഥികളായി നഴ്സുമാർക്കുവേണ്ടി ടിപ്സ് ഫോർ സക്സസ് ഇൻ ഇന്റർവ്യൂ എന്നീ പരിപാടികളും വിജയകരമായി നടത്തിവരുന്നു.
ഈവർഷത്തെ ആനുവൽ ഡിന്നർ ആൻഡ് റെക്കഗ്നേഷൻ നൈറ്റ് ഏപ്രിൽ 21നു ശനിയാഴ്ച വൈകിട്ട് 6 മണിക്ക് മിസിസാഗായിലെ നാഷണൽ ബാങ്ക്വറ്റ് ഹാളിൽ വച്ചു വിവിധ പരിപാടികളോടെ നടത്തപ്പെടും.സിഎംഎൻഎയുടെ ബോർഡ് ഓഫ് ഡയറക്ടർ ഷിജി ബോബിയിൽ നിന്നും സഹായനിധി കൈമാറുന്നതിനായി സിഎംഎൻഎ ചാരിറ്റീസ് പ്രമോഷൻ ഡയറക്ടർ സിനി തോമസ് ഏറ്റുവാങ്ങി.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
കനേഡിയൻ മലയാളി നഴ്സസ് അസോസിയേഷന്റെ സഹായനിധി വിതരണം ചെയ്തു
10:49 PM Mar 14, 2018 | Deepika.com