ന്യൂയോർക്ക്: മലങ്കര അതിഭദ്രാസനത്തിന്റെ ഭക്തസംഘടനകളായ സെന്റ് മേരീസ് വിമൻസ് ലീഗിന്റെയും സെന്റ് പോൾസ് മെൻസ് ഫെല്ലോഷിപ്പിന്റെയും ആഭിമുഖ്യത്തിൽ സുവിശേഷ ഘോഷണവും നോന്പുകാല ധ്യാനവും ഭദ്രാസന മെത്രാപോലീത്താ അഭി. യൽദോ മോർ തീത്തോസ് തിരുമേനിയുടെ ആശീർവാദത്തോടെ 2018 മാർച്ച് 16 മുതൽ 18 വരെ ന്യൂജേഴ്സിയിലെ ഭദ്രാസന ആസ്ഥാന കത്തീഡ്രലിൽ വച്ചു നടത്തപ്പെടുന്നു.
Theme: "Humble yourselves under the migthy hand of God that He may exalt you in due time" (1 Peter 5:6)
അഭി. യെൽദൊ മോർ തീത്തോസ് മെത്രാപൊലീത്ത, മംഗളൂർ ഭദ്രാസനാധിപൻ അഭി. യാക്കൂബ് മോർ അന്തോണിയോസ് മെത്രപൊലീത്ത, വന്ദ്യ ചട്ടത്തിൽ ഗീവർഗീസ് കോർ എപ്പിസ്കോപ്പ, വന്ദ്യ. മാത്യൂസ് ഇടത്തറ കോർ എപ്പിസ്കോപ്പ, റാവ. ഫാ. എബി മാത്യു ( കാനഡ), റവ. ഫാ. പോൾ തോട്ടയ്ക്കാട് എന്നിവർ നടത്തുന്ന ധ്യാന പ്രസംഗങ്ങൾ ഈ നോന്പുകാല ധ്യാന യോഗത്തിന്റെ പ്രത്യേകതയാണ്.
ധ്യാന യോഗത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സെന്റ് മേരീസ് വിമൻസ് ലീഗിന്റെ ഭദ്രാസന വൈസ് പ്രസിഡന്റ് വന്ദ്യ. മാത്യൂസ് കോറെപ്പിസ്കോപ്പായും സെന്റ് പോൾസ് മെൻസ് ഫെല്ലോഷിപ്പിന്റെ ഭദ്രാസന വൈസ് പ്രസിഡന്റ് റവ. ഫാ. പോൾ തോട്ടയ്ക്കാടും അറിയിച്ചു.
മാർച്ച് 16 വെള്ളിയാഴ്ച രാവിലെ 9ന് രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് പ്രാരംഭ പ്രാർത്ഥനയോടെ സ്വാഗത പ്രസംഗം സെന്റ് മേരീസ് വിമൻസ് ലീഗിന്റെ വൈസ് പ്രസിഡന്റ് വന്ദ്യ. മാത്യൂസ് ഇടത്തറ കോറെപ്പിസ്കോപ്പാ നടത്തും. തുടർന്ന് വെള്ളി ശനി ദിവസങ്ങളിലായി ധ്യാന യോഗങ്ങൾ, പ്രാർത്ഥനകൾ, ഡിസ്കഷൻ, ക്വിസ്, ഗാനശുശ്രൂഷകൾ, വിശുദ്ധ കുന്പസാരം എന്നിവയും ഞായറാഴ്ച വിശുദ്ധ കുർബാനയോടുകൂടി ഉച്ചഭക്ഷണത്തിനു ശേഷം യോഗം സമാപിക്കും.
റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ
നോന്പുകാല ധ്യാനവും കൺവൻഷനും ഭദ്രാസന ആസ്ഥാന കത്തീഡ്രലിൽ മാർച്ച് 16 മുതൽ 18 വരെ
10:46 PM Mar 14, 2018 | Deepika.com