ന്യൂയോർക്ക്: ഫൊക്കാന 2018-20 വർഷത്തെ ഭരണസമിതിയിലേക്ക് ഫ്ളോറിഡയിൽ നിന്നുള്ള ഏബ്രഹാം കളത്തിൽ മത്സര രംഗത്ത്. ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി സെന്റർ ബാലജനസഖ്യത്തിന്റെ സെക്രട്ടറിയായി പതിനാലാം വയസിൽ പൊതുപ്രവർത്തന രംഗത്തേക്ക് നടന്നുകയറിയ അദ്ദേഹം വൈഎംസിഎ സെക്രട്ടറി, മാർത്തോമാ സഭയുടെ മണ്ഡലം പ്രതിനിധിയായി.
അമേരിക്കയിൽ തന്നെ വിവിധ ആത്മീയ പൊതു പ്രവർത്തനരംഗത്ത് ഏബ്രഹാം സജീവമായി തുടരുന്നു. പാംബീച്ച് മലയാളി അസോസിയേഷൻ, നവകേരള കൈരളി ആർട്സ് ക്ലബ് എന്നീ മലയാളി സംഘടനകളുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിറസാന്നിധ്യമായി പല വർഷങ്ങൾ പ്രവർത്തിച്ചു. സെന്റ് ലൂക്ക് മാർത്തോമാ ചർച്ച് സെക്രട്ടറി, കമ്മിറ്റി മെന്പർ എന്നീ നിലകളിലും തന്റെ സാന്നിധ്യം അറിയിക്കുവാൻ ശ്രമിച്ച അദ്ദേഹം ഇപ്പോൾ, ചർച്ച് ട്രസ്റ്റിമാരിൽ ഒരാളായും പ്രവർത്തിക്കുന്നു. കഴിഞ്ഞ 20 വർഷമായി ഫ്ളോറിഡയിലെ പാംബീച്ച് എന്ന സ്ഥലത്ത് കുടുംബമായി അദ്ദേഹം കഴിയുന്നു.
ആത്മാർത്ഥതയും അർപ്പണബോധവും കഠിനാധ്വാനവും അദ്ദേഹത്തെ അമേരിക്കൻ രാഷ്ട്രീയരംഗത്തും നടന്നടുക്കുവാൻ ഇടയാക്കി എന്നതിന്റെ തെളിവായി രണ്ടു മാസം മുന്പ്, അടുത്ത മൂന്നു വർഷത്തേക്കുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ പാംബീച്ച് കൗണ്ടിയിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് രണ്ട് കോണ്ഗ്രസ്മാൻമാരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ തെരഞ്ഞെടുത്തു. ഈ മാസം അവസാനത്തോടെ ഇരുപത്തൊന്നാം ഡിസ്ട്രിക്ട് റിപ്പബ്ലിക്കൻ പാർട്ടി സ്റ്റേറ്റ് സെനറ്റ് സ്ഥാനാർത്ഥിയുടെ അസി. ഇലക്ഷൻ കാന്പയിൻ മാനേജരായി ചുമതലയേൽക്കുകയാണ്. പാംബീച്ച് കൗണ്ടിയിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ എക്സിക്യൂട്ടീവിൽ എത്തുന്ന ആദ്യ മലയാളിയാണ് കളത്തിൽ.
കൂടുതൽ വിവരങ്ങൾക്ക്: അനിൽ അന്പാട്ട് (561 827 5896).
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഏബ്രഹാം കളത്തിൽ മത്സര രംഗത്ത്
10:42 PM Mar 14, 2018 | Deepika.com