പന്പയുടെ ഭാരവാഹികൾ ഫൊക്കാനായുടെ കേരളാ കണ്‍വൻഷനോടനുബന്ധിച്ചു നാട്ടിലെത്തി പ്രകൃതിരമണീയമായ കുട്ടനാടൻ കായലിലൂടെ യാത്ര ചെയ്തു പന്പയുടെ ഭാരവാഹിയായ മോഡി ജേക്കബിന്റെ ഭവനസന്ദർശന വേളയിലാണ് കരുമാടി സ്കൂളിന്റെ ഹെഡ്മിസ്ട്രസ് ആൻസിമോൾ ജേക്കബ് സാന്പത്തിക പിന്നോക്കം നിൽക്കുന്ന കുട്ടികൾ പഠിക്കുന്ന കരുമാടി സ്കൂളിൽ ഉച്ചഭക്ഷണ സൗകര്യം ഒരുക്കുന്നതിന് ഉൗട്ടുപുര എന്ന ആശയം പന്പ ഭാരവാഹികളുടെ മുന്‍പാകെ അവതരിപ്പിച്ചത്.
പന്പ ആ അഭ്യർത്ഥന സ്വീകരിച്ചു 2017-ൽ പന്പയുടെ പ്രസിഡന്റായിരുന്ന അലക്സ് തോമസിന്റെ നേതൃത്വത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് സമാഹരണം നടത്തി പണം നാട്ടിലെത്തിച്ചു. ചുരുങ്ങിയ കാലയളവിൽ കരുമാടി സ്കൂൾ ഹെഡ്മിസ്ട്രസിന്റെ നേതൃത്വത്തിൽ പന്പയുടെയും കരിമാടി സ്കൂൾ പിറ്റിഎയുടെയും സംയുക്ത സഹകരണത്തോടെ പണി പുർത്തികരിച്ചു കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി തുറന്നുകൊടുത്തു.
ജീവകാരൂണ്യ പ്രവർത്തന മേഖലകളിൽ ഏറെ തട്ടിപ്പുകൾ നടക്കുന്ന ഈ കാലഘട്ടത്തിൽ പന്പ പോലുള്ള സാമൂഹ്യസംഘടനകൾ ആവശ്യങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കുന്നതിൽ നന്ദിയും സന്തോഷവുമുണ്ടെന്ന് ഉൗട്ടുപ്പുരയുടെ ഉദ്ഘാടന വേളയിൽ കരിമാടി സ്കൂൾ ഹെഡ്മിസ്ട്രസ് ആൻസിമോൾ ജേക്കബ് പറയുകയുണ്ടായി.
റിപ്പോർട്ട്: ജോർജ് ഓലിക്കൽ