ന്യുയോർക്ക്: ഫൊക്കാനയുടെ കരുത്തനായ വക്താവായ ജോസ് ബോബൻ തോട്ടം ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്കു മത്സരിക്കുന്നു. ഇപ്പോൾ ലോംഗ് ഐലൻഡ് മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റാണ്.
രണ്ടാം തവണയാണു ലിംക പ്രസിഡന്റാകുന്നത്. സെക്രട്ടറിയായും സേവനമനുഷ്ടിച്ചിരുന്നു.
ഫൊക്കാന റീജിയണൽ ട്രഷറർ, കാത്തലിക്ക് അസോസിയേഷൻ പ്രസിഡന്റ്, എസ്എംസിസി യൂണിറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ബോബൻ തോട്ടം ഫൊക്കാനയുടെ ഫിലഡൽഫിയ, ആൽബനി കണ്വൻഷനുകളുടെ കോ കണ്‍വീനറായിരുന്നു.
പിളർപ്പിന്റെ കാലത്ത് ഫൊക്കാനയ്ക്കു വേണ്ടി ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണു നടത്തിയത്. സന്നിഗ്ദഘട്ടത്തിൽ സംഘടനക്കൊപ്പം ഉറച്ചു നിന്ന് ബോബൻ തോട്ടത്തെപ്പോലുള്ളവരാണു ഏതൊരു സംഘടനയുടെയും ശക്തി എന്നു പ്രസിഡന്റ് സ്ഥാനാർഥി ലീല മാരേട്ട് പറഞ്ഞു. ഫൊക്കാനക്കു വലിയ സേവനങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന ലീല മാരേട്ടിനെ പ്രസിഡന്റ് സ്ഥാനത്തേക്കു പിന്തുണക്കുന്നതിൽ സന്തോഷമുണ്ടെന്നു ബോബൻ തോട്ടം പറഞ്ഞു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ബോബൻ തോട്ടം ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്കു മത്സരിക്കുന്നു
10:39 PM Mar 14, 2018 | Deepika.com