ഷിക്കാഗോ: റാന്നി പട്ടരുമഠത്തിൽ പരേതനായ പി.എ. ജേക്കബിന്റെ (എക്സിക്യൂട്ടീവ് എൻജിനീയർ കഐസ്ഇബി) ഭാര്യ ആലീസ് ജേക്കബ് (77) ഷിക്കാഗോയിൽ നിര്യാതയായി. പരേത ചിങ്ങവനം കവലയ്ക്കൽ കുടുംബാംഗമാണ്.
മക്കൾ: ലാജി, ജൂലു, ജൂബി, ലെജി, ജൂനു. മരുമക്കൾ: മഞ്ജു പച്ചിക്കര, ജിബോയി മൂഴിക്കൽ വാലയിൽ, സാബു പെരുമാച്ചേരിൽ, ഷൈനി മേലാണ്ടശേരിൽ, ബിജു പുതിയാമഠത്തിൽ (എല്ലാവരും ഷിക്കാഗോയിൽ).
വേയ്ക്ക് സർവീസ് മാർച്ച് 16നു വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ 9 വരെ വാക്കീഗൻ സെന്റ് മേരീസ് ക്നാനായ യാക്കോബായ പള്ളിൽ (1217 നോർത്ത് അവന്യൂ, വാക്കീഗൻ, ഇല്ലിനോയ്സ്).
സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 9.30നു സെന്റ് മേരീസ് ക്നാനായ യാക്കോബായ പള്ളിയിൽ ആർച്ച് ബിഷപ്പ് ആയൂബ് മോർ സിൽവാനോസ് തിരുമേനിയുടെ കാർമികത്വത്തിൽ നടത്തപ്പെടുന്നതാണ്.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ആലീസ് ജേക്കബ് ഷിക്കാഗോയിൽ നിര്യാതയായി
09:07 PM Mar 14, 2018 | Deepika.com