കുവൈത്ത്: ജനതാ കൾച്ചറൽ സെൻറർ (ജെസിസി) സംഘടിപ്പിക്കുന്ന ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ജെസിസി ടീമിന്റെ ജേഴ്സി പ്രകാശനം ടൂർണമെൻറ് പ്രധാന സ്പോണ്സർ എൻസിസി കന്പനി ഡെപ്യുട്ടി മാനേജിംഗ് ഡയറക്ടർ ഷാജി ജോസ്, ടീം ക്യാപ്റ്റൻ പ്രദീപ് പട്ടാന്പിക്ക് നൽകി കൊണ്ട് നിർവഹിച്ചു. മാർച്ച് 16ന് മിനാ അബ്ദുല്ലയിലുള്ള ’ആർട്ടെക് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുന്നത്.
മംഗഫിലുള്ള ജെസിസിയുടെ ഓഫീസിൽ പ്രസിഡൻറ് സഫീർ പി ഹാരിസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ടൂർണമെൻറ് ഒഫീഷ്യൽ അൻഫർ ഖാസി, ട്രഷറർ ഖലീൽ, ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ്, ടൂർണമെൻറ് കണ്‍വീനർ വിഷ്ണു ദിനേശ്, ടീം മാനേജർ അർജുൻ, എക്സിക്യൂട്ടീവുകളായ ഷാജുദ്ദീൻ കളത്തിപ്പറന്പിൽ, ഷൈൻ. എ.വി, മധു എടമുട്ടം, പ്രശാന്ത്, ഡൊമനിക് എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ജെസിസി ക്രിക്കറ്റ് ടൂർണമെന്റ്: ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു
10:24 PM Mar 13, 2018 | Deepika.com