ഡിട്രോയിറ്റ്: മലയാളത്തിന്റെ വാനന്പാടി കെ.എസ് ചിത്രയും പ്രശസ്തനായ ഗായകനും സംഗീതസംവിധായകനുമായ ശരത്തും ഒത്തുചേർന്നു ഡിട്രോയിറ്റിൽ സംഗീതത്തിന്റെ മാസ്മരിക സന്ധ്യ ഒരുക്കുന്നു. ഡിട്രോയിറ്റ് കേരള ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംഗീതസന്ധ്യ മെയ് 18 വെള്ളിയാഴ്ച വൈകിട്ട് 7.30ന് ഫിറ്റ്സ് ജിറാൾഡ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെടും.
ചിത്ര, ശരത്ത് എന്നിവർക്കൊപ്പം ഗായകൻ നിഷാദും, വയലിനിസ്റ്റും ഗായികയുമായ രൂപ രേവതിയും ഒപ്പം റ്റെന്നിസണും മലയാളം, തമിഴ് ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും. ഇവരോടൊപ്പം കേരളത്തിൽ നിന്നുള്ള പ്രഗൽഭരും പ്രശസ്തരുമായ കലാകാരന്മാർ സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്ത് ലൈവ് ഓർക്കസ്ട്ര ഒരുക്കും. ഈ പരിപാടിയുടെ ടിക്കറ്റ് വിൽപനയുടെ ഉദ്ഘാടനം കേരള ക്ലബ് പ്രസിഡന്റ് സുജിത് മേനോൻ സംഗീതസന്ധ്യയുടെ മെഗാ സ്പോണ്സർ കോശി ജോർജിന് ആദ്യ ടിക്കറ്റ് നൽകി നിർവഹിച്ചു.
ടിക്കറ്റ് ഉദ്ഘാടനത്തോടു ചേർന്ന് ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രശസ്തനായ വിദ്യാശങ്കർ ശ്രീനിവാസൻ നയിച്ച ഗാനമേള ശ്രോതാക്കളുടെ പ്രശംസ പിടിച്ചുപറ്റി. കോശി ജോർജ് റിയലറ്റർ റിമാക്സ്, അതിഥി ഇന്ത്യൻ കുസൈൻ, ക്യാപ്സ്യൂൾ, ചിൽഡ്രൻസ് അക്കാഡമി മോണ്ടിസാറി സ്കൂൾസ് എന്നിവരാണ് സംഗീതസന്ധ്യയുടെ മെഗാ സ്പോണ്സർമാർ.
പരിപാടിയുടെ ടിക്കറ്റിനും കൂടുതൽ വിവരങ്ങൾക്കും സുജിത് മേനോൻ(248-635-1566). അജയ് അലക്സ്(248 767 9451), ശ്രീജാ ശ്രീകുമാർ(248 760 1841). ജെയ്സണ് നെല്ലിക്കുന്നേൽ(734 306 7823), പ്രാബ്സ് ചന്ദ്രശേഖരൻ(248 506 4996), പ്രീതി പ്രേംകുമാർ(313 529 8672) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
റിപ്പോർട്ട്: അലൻ ചെന്നിത്തല
"ചിത്രശലഭങ്ങൾ' സംഗീതസന്ധ്യ മെയ് 18ന് ഡിട്രോയിറ്റിൽ
10:08 PM Mar 13, 2018 | Deepika.com