റിയാദ്: മലപ്പുറം മുനിസിപ്പാലിറ്റിയിലെയും സമീപ പ്രദേശങ്ങളിലെ ഒന്പത് പഞ്ചായത്തുകളിലെയും പ്രവാസികളുടെ കൂട്ടായ്മയായ റിമാലിന്റെ പത്താം വാർഷികാഘോഷങ്ങളുടെ സിഡി പ്രകാശനം ചെയ്തു . റിമാലിന്റെ പത്തുവർഷത്തെ ജീവകാരുണ്യപ്രവർത്തനങ്ങളും മറ്റും വിവരിക്കുന്നതോടൊപ്പം റിമാലിന്റെ നേതൃത്വത്തിൽ നടന്ന കലാകായിക മേളകളും സംഗമങ്ങളുമെല്ലാം വിവരിക്കുന്ന സിഡിയുടെ പ്രകാശനം ഇബ്രാഹിം തറയിലിനു നൽകിക്കൊണ്ട് മുഹമ്മദ് പൊന്മള നിർവഹിച്ചു.
ബത്ഹയിലെ റിമാൽ ഹൗസിൽ നടന്ന പ്രകാശന ചടങ്ങിൽ റിമാലിന്റെ പുതിയ ജീവകാരുണ്യ പ്രവർത്തനങ്ങളും പ്രഖ്യാപിച്ചു. റിമാലിന്റെ പരിധിയിൽ വരുന്ന മൂന്ന് പേരുടെ കിഡ്നി മാറ്റിവെക്കലിനായി രണ്ട് ലക്ഷം രൂപ നൽകാനും മറ്റു നാലു പേരുടെ ചികിത്സാർത്ഥം ഒരു ലക്ഷം രൂപ നൽകാനും തീരുമാനിച്ചു. സ്പോണ്സറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നാട്ടിൽ പോകാൻ കഴിയാതിരുന്ന ഒരു പ്രവാസിയെ നാട്ടിലേക്കയക്കാനുള്ള നിയമ പ്രശ്നങ്ങൾ തീർക്കാൻ സഹായിക്കുകയും സ്പോണ്സറുമായുണ്ടായിരുന്ന സാന്പത്തിക ബാധ്യതകൾ തീർത്ത് കൊടുക്കുകയും ചെയ്ത് നാട്ടിലേക്കയച്ചു.
റിമാലിന്റെ അടുത്ത സൗഹൃദ സംഗമം ’റിട്രീവ് ഫെസ്റ്റ്’ മാർച്ച് 23 നു നടത്താനും തീരുമാനിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും വിവിധ കലാകായിക പരിപാടികളും ഗാനസന്ധ്യയും പെനാൽറ്റി ഷൂട്ടൗട്ട് മത്സരവും ഉണ്ടായിരിക്കും . റിട്രീവ് ഫെസ്റ്റ് പ്രോഗ്രാം കണ്വീനറായി പി.സി മജീദ് കാളന്പാടിയെ തെരഞ്ഞെടുത്തു.
മുഹമ്മദ് റയാന്റെ ഖിറാഅത്തോടെ തുടക്കമിട്ട ചടങ്ങിന് ഇബ്രാഹിം തറയിൽ അധ്യക്ഷത വഹിച്ചു. റഷീദ് വലിയങ്ങാടി വിശകലനം നടത്തി. മുഹമ്മദ് പൊ·ള, പി.സി. മജീദ്, സി.കെ അബ്ദുറഹ്മാൻ , ഉമ്മർ ഉമ്മത്തൂർ , മുസമ്മിൽ കാളന്പാടി , ഷുക്കൂർ പുള്ളിയിൽ , മുഹമ്മദ് കുട്ടി പരുവമണ്ണ, അലവി തോരപ്പ തുടങ്ങിയവർ സംസാരിച്ചു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
റിമാൽ കൂട്ടായ്മ പത്താം വാർഷികസംഗമത്തിന്റെ സിഡി പ്രകാശനം ചെയ്തു
11:31 PM Mar 12, 2018 | Deepika.com