കുവൈത്ത് സിറ്റി : ജിസിസി ട്രാഫിക്ക് വാരം കുവൈത്തിൽ ആരംഭിച്ചു. വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങളെ കുറിച്ചും അശാസ്ത്രീയമായ ഡ്രൈവിംഗിനെ കുറിച്ചുള്ള നിരവധി ബോധവൽക്കരണ പരിപാടികൾ മാളുകളും ഷോപ്പിംഗ് കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് ട്രാഫിക് സുരക്ഷാ വാരത്തിൽ നടക്കും.
വാഹനത്തിൽ ഡ്രൈവറുൾപ്പെടെ എല്ലാവർക്കും സീറ്റ് ബെൽട്ട് ധരിക്കുക, പത്തുവയസിൽ താഴെയുള്ളതോ 145 സെൻറീമീറ്ററിൽ കുറവുള്ള കുട്ടികളെ മുൻ സീറ്റിൽ ഇരുത്താതിരിക്കുക തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും, ഗതാഗത സംവിധാനത്തെക്കുറിച്ചും അവബോധം വളർത്തുകയാണ് ഗതാഗത വാരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. ഡ്രൈവിംഗിലെ അപാകതകൾ പരിഹരിക്കുവാനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുവാനും ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങൾ, മാധ്യമ പ്രസിദ്ധീകരണങ്ങൾ വഴിയും ട്രാഫിക് വാരത്തിൽ ബോധവൽക്കരണ പ്രവർത്തനം നടത്തുമെന്ന് ഗതാഗത വകുപ്പ് കൂട്ടിച്ചേർത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ജിസിസി ട്രാഫിക്ക് വാരം കുവൈത്തിൽ ആരംഭിച്ചു
11:29 PM Mar 12, 2018 | Deepika.com