കുവൈത്ത്: അൽമാസ് കുവൈത്തിന്റെ നാലാമത് വോളിബോൾ ടൂർണമെന്റ് മാർച്ച് 16ന്. കുവൈത്തിലെ ഏറ്റവും അംഗബലമുള്ളതും പ്രവർത്തനോന്മുഖ മലയാളി അലൂമ്നി അസോസിയേഷയായ ഉഴവൂർ സെന്റ് സ്റ്റീഫൻ കോളേജിലെ പൂർവ്വ വിദ്യാർഥി സംഘടന അൽമാസ് കുവൈത്ത് തങ്കളുടെ മാതൃവിദ്യാലയമായ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിന്റെ മുഖമുദ്രയായ വോളിബോൾ ടൂർണമെന്റ് മാർച്ച് 16ന് തുടർച്ചയായി നാലാമത് തവണ അബാസിയ ആർഎവിടികെ (RAVTK) ഗ്രൗണ്ട് (അബാസിയ ജർമൻ ക്ലിനിക്ക് പിൻഭാഗത്ത്) നടത്തന്നു.
കുവൈത്തിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തപ്പെടുന്ന വോളിബോൾ മാമാങ്കം കുവൈത്തിലെ കായികപ്രേമികൾക്ക് പ്രത്യേകിച്ചും മലയാളികളായ വോളിബോൾ പ്രേമികൾക്ക് തികച്ചും ആവേശം പകരുന്ന ഉജ്ജ്വലമായ ഒരു അനുഭവമായിരിക്കും. കുവൈത്തിലെ എല്ലാ കായികപ്രേമികളെയും, അൽമാസ് കുവൈറ്റ് അംഗങ്ങളെയും അവരുടെ കുടുംബങ്ങങ്ങളെയും, അഭ്യുദയകാംക്ഷികളെയും ഈ മാമാങ്കത്തിലേക്ക് അൽമാസ് കുവൈത്ത് ആത്മാർഥമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക - 66801932, 66599521, 65168651
അൽമാസ് കുവൈത്തിന്റെ നാലാമത് വോളിബോൾ ടൂർണമെന്റ് മാർച്ച് 16ന്
11:16 PM Mar 12, 2018 | Deepika.com