കുവൈത്ത്: സ്ത്രീ ശാക്തികരണമെന്ന പദം കാലങ്ങളായി ലോകത്ത് കേട്ടുകൊണ്ടിരിക്കുന്നതും ഒരു പരിതി വരെ സ്ത്രീകൾ ആർജിച്ചെടുത്തിരിക്കുന്ന ശക്തി ഒരു വിഭാഗത്തിൽ മാത്രം ഒതുങ്ങി പോയിരിക്കുന്നുì. എന്നും സാന്പത്തികമായും സാമുഹികമായും താഴെകിടയിൽ വസിക്കുന്ന സ്ത്രീ സമൂഹങ്ങൾക്കിടയിൽ ശരിയായ രീതിയിൽ ശാക്തീകരണം നടക്കുന്നില്ല. ഈ വിഭാഗങ്ങൾക്കിടയിലും ശാക്തികരണം നടക്കുന്പോഴെ ശാക്തികരണ പ്രക്രിയ പൂർണമാകൂ എന്ന് വിമണ്‍സ് ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം സെമിനാർ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസം, തൊഴിൽ, ജനാതിപത്യ മേഖലകളിലുള്ള പങ്കാളിത്തം, സുരക്ഷ, വളർന്നു കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ആക്രമണങ്ങളിൽ നിന്ന് സ്വയം പ്രതിരോധിക്കാനുള്ള കഴിവ് തുടങ്ങിയ മേഖലകളിൽ സ്വയം കരുത്താർജിച്ചു മുന്നോട്ട് വരണമെന്ന്ì സെമിനാർ ആവിശ്യപ്പെട്ടു. അന്താരഷ്ട്ര വനിതാ ദിനാതോടനുബന്ധിച്ചു നടത്തിയ സെമിനാറിൽ സാമുഹിക പ്രവർത്തക ഷൈനി ഫ്രാങ്ക്, ബദറു റിദ് വാൻ (ഇന്ത്യൻ ഇസലാഹി സെന്റർ), ജസ്നി ഷമീർ (അധ്യാപിക ഇന്ത്യൻ മോഡൽ സ്കൂൾ), മുഹ്സിന ജബ്ബാർ എന്നിവർ സംസാരിച്ചു. നസീമ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ച സെമിനാറിൽ ആമിന സഫീർ സ്വഗതവും നാദിയ ഷിഹാബ് മുഖ്യ പ്രഭാഷണവും നടത്തി. സീനത് മുഹമ്മദാലി നന്ദിയും പറഞ്ഞു. വനിതാദിനതോടനുബന്ധിച്ചു നടത്തിയ ക്വിസ് മത്സരത്തിൽ നുഹ സൈനബ അബ്ദുൽ സലീം ഒന്നാം സമ്മാനവും, ഫാത്തിമ്മ രണ്ടാം സമ്മാനവും സുബീന ഭാനുë മൂന്നാം സമ്മാനവും നേടി.
സ്ത്രീകൾ സ്വയം കരുത്താർജിക്കണം: വിമണ്‍സ് സെമിനാർ
11:10 PM Mar 12, 2018 | Deepika.com