കുവൈത്ത്: ജനതാ കൾച്ചറൽ സെന്റർ (ജെസിസി) ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിക്കുന്നു. മാർച്ച് 16ന് മിനാ അബ്ദുല്ലയിലുള്ള ആർട്ടെക് ക്രിക്കറ്റ് ഗ്രൗഡിൽ വച്ചാണ് മത്സരങ്ങൾ നടത്തുന്നത്. വിജയികൾക്ക് എൻസിസി കന്പനി സ്പോണ്സർ ചെയ്യുന്ന 200 ദിനാർ കാഷ്പ്രൈസും, ജെസിസി ചാന്പ്യൻസ് ട്രോഫിയും, റണ്ണേഴ്സ് അപ്പിന് 100 ദിനാർ കാഷ്പ്രൈസും, ട്രോഫിയും ലഭിക്കുന്നതാണ്. കൂടാതെ മികച്ച പ്രകടനക്കാർക്കുള്ള വ്യക്തിഗത ട്രോഫികളും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് സ്പോർട്സ് കണ്‍വീനർ വിഷ്ണു ദിനേശുമായി (50363887) ബന്ധപ്പെടുക.
റിപ്പോർട്ട്: സലിം കോട്ടയിൽ
ജെസിസി ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ്
11:05 PM Mar 12, 2018 | Deepika.com