കുവൈത്ത്: കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂരിന്റെ (ഫോക്ക്)
മരണമടഞ്ഞ അബ്ബാസിയ യൂണിറ്റ് അംഗം സിഞ്ജുവിന്റെ വെൽഫയർ തുകയും ഫോക്ക് കുടുംബാഗങ്ങൾ സമാഹരിച്ച തുകയും ഫോക്കിന്റെ മുൻ ജനറൽ സെക്രട്ടറി സലിം.എം.എൻ അബ്ബാസിയ, ജലീബ് യൂണിറ്റ് എക്സിക്യൂട്ടീവ് മെന്പർമാരായ രഞ്ചിത്ത് കുമാർ, പ്രമോദ്,ഷിജു എന്നിവരുടെ സാന്നിധ്യത്തിൽ ചിറ്റാരിപ്പറന്പിലെ സിഞ്ജുവിന്റെ വീട്ടിൽ എത്തി കൈമാറുകയുണ്ടായി.
ചിറ്റാരിപ്പറന്പ് പഞ്ചായത്ത് പ്രസിഡന്റ് ശോഭയാണ് സിഞ്ജുവിന്റെ അഛന് അയച്ച തുകയുടെ വിശദാംശങ്ങൾ കൈമാറിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് .പദ്മനാഭൻ, സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ കെ.വി.ശ്രീധരൻ മറ്റു പൊതുപ്രവർത്തകരും നാട്ടുകാരും എന്നിവർ പങ്കെടുത്തു.
തലച്ചോറിനും നാഡീവ്യൂഹത്തിന്നും ബാധിച്ച മാരക രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്ന സിഞ്ജു ജനുവരി 15 നു നാട്ടിൽ വെച്ച് മരണമടഞ്ഞത്
റിപ്പോർട്ട്: സലിം കോട്ടയിൽ
വെൽഫെയർ ഫണ്ട് കൈമാറി
03:48 PM Mar 11, 2018 | Deepika.com