പി.റ്റി അബ്ദുല്‍ റസാക്കിന് യാത്രയപ്പ് നല്‍കി

04:18 PM Feb 25, 2018 | Deepika.com
ദമാം: മൂന്നര പതിറ്റാണ്ടു കാലത്തെ ദീര്‍ഘമായ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകനും കിഴക്കന്‍ പ്രവിശ്യാ പെരിന്തല്‍മണ്ണ നിയോജക മണ്ഡലം കെഎംസിസി പ്രസിഡന്റുമായ പി റ്റി അബ്ദുല്‍ റസാക്കിന് ദമാം പെരിന്തല്‍മണ്ണ കെഎംസിസി കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ യാത്രയപ്പ് നല്‍കി.

അല്‍കോബാര്‍ ആസ്ഥാനമായ ഗള്‍ഫ് കണ്‍സള്‍ട്ടന്‍സി കമ്പനിയില്‍ ക്വാളിറ്റി കണ് ട്രോള്‍ ഇന്‍സ്‌പെക്ടര്‍ ആയി പ്രവാസ ജീവിതം ആരംഭിച്ച അബ്ദുറസാഖ് മൂന്നര പതിറ്റാണ്ടു നീണ്ട ഔദ്യോഗിക ജീവിതത്തിനു കൂടിയാണ് വിട പറയുന്നത്.

ദീര്‍ഘകാലമായി കെഎംസിസി തുഖ്ബ കേന്ദ്ര കമ്മറ്റി, പെരിന്തല്‍മണ്ണ എന്‍ആന്‍ഐ ഫോറം (പെന്‍ റിഫ്) എന്നീ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സജീവ സാന്നിധ്യമായിരുന്ന റസാക്ക് സാഹിബിന് ദമാം റയ്യാന്‍ ഹാളില്‍ നടന്ന യാത്രയയപ്പ് സംഗമത്തില്‍ പെരിന്തല്‍മണ്ണ കെഎംസിസിയുടെ സ്‌നേഹോപഹാരം ജനറല്‍ സെക്രട്ടറി
നസീര്‍ ബാബു കൈമാറി. ചെയര്‍മാന്‍ അബൂബക്കര്‍ ഹാജി ആനമങ്ങാട് മായിന്‍ ഹാജി തുഖ്ബ, കമ്മിറ്റി ഭാരവാഹികളായ ഇഖ്ബാല്‍ ആനമങ്ങാട്, യൂസഫ് പുളിക്കട, അക്ബര്‍ കട്ടൂപ്പാറ ഫൈസല്‍ വള്ളില്‍, സക്കീര്‍ കട്ടൂപ്പാറ എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം