ദുബായിൽ അണങ്കൂർ പ്രീമിയർ ലീഗ് സീസണ്‍ 3 യും അണങ്കൂറിയൻസ് മീറ്റും ഏപ്രിൽ 5 ന്

05:08 PM Feb 24, 2018 | Deepika.com
ദുബായ്: അണങ്കൂർ പ്രീമിയർ ലീഗ് സീസണ്‍ 3 യും അണങ്കൂറിയൻസ് മീറ്റ് 2018 നും ഏപ്രിൽ അഞ്ചിന് രാത്രി ദുബായിൽ നടക്കും. അണങ്കൂർ മേഖലയിലെ പ്രവാസികളായ താരങ്ങളെ അണി നിരത്തി കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ പ്രീമിയർ ലീഗ് വളരെ ശ്രദ്ധ നേടിയിരുന്നു. മറ്റുള്ള ജിസിസി രാജ്യങ്ങളിൽ നിന്നും കഴിഞ്ഞ വർഷങ്ങളിൽ പ്രീമിയർ ലീഗിൽ പങ്കെടുക്കാൻ നാട്ടുകാരായ താരങ്ങൾ എത്തിയത് മത്സരങ്ങൾക്കും പരിപാടിയുടെ വിജയത്തിനും പ്രധാന കാരണമായി.

പ്രവാസ ജീവിതത്തിന്‍റെ തിരക്കുകൾക്കിടയിലും പഴയ കളി കൂട്ടുകാർക്കും നാട്ടുകാർക്കും ഒപ്പം നാടിന്‍റെ ഓർമയിൽ പഴയ ജീവിതത്തിലേക്കുള്ള ഒരു എത്തി നോട്ടമായിരുന്നു പലർക്കും ആ ഒത്തുചേരൽ. മത്സരങ്ങൾക്കുമപ്പുറം ഒരു സൗഹൃദ വേദിയായി മാറുന്ന കാഴ്ചയാണ് ഗ്രൗണ്ടുകളിൽ കണ്ടിരുന്നത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ചു ഈ വർഷം കൂടുതൽ താരങ്ങളെ പ്രതീക്ഷിക്കുന്നതായി സംഘടകർ അറിയിച്ചു.