ഡാളസിൽ സംഗീത സായാഹ്നം മാർച്ച് 17 ന്

05:02 PM Feb 24, 2018 | Deepika.com
ഗാർലന്‍റ്: ഡാളസ് ഫോർട്ട് വർത്ത് മെട്രോ പ്ലെക്സിലെ ഗായകർക്കും സംഗീത പ്രേമികൾക്കും സിനിമാ നാടക ലളിത ഗാനങ്ങൾ പാടുന്നതിനും ആസ്വദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു

മാർച്ച് 17ന് (ശനി) ഉച്ചകഴിഞ്ഞു 3.30 ന് ഗാർലന്‍റ് ബെൽറ്റ് ലൈനിലുള്ള ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യുക്കേഷൻ കോണ്‍ഫറൻസ് ഹാളിലാണു സംഗീത സായാഹ്നം അരങ്ങേറുക.

ആയിരത്തില്പരം കുടുംബങ്ങൾക്ക് അംഗത്വമുള്ള അസോസിയേഷൻ അംഗങ്ങൾക്കാണു പരിപാടിയിൽ പങ്കെടുക്കുവാൻ അർഹതയുള്ളതെന്നു ഭാരവാഹികൾ അറിയിച്ചു. താത്പര്യമുള്ളവർ നേരത്തെ രജിസ്റ്റർ ചെയ്യുന്നതു പരിപാടി ക്രമീകരിക്കാൻ അവസരം നൽകുമെന്നും ഇവർ പറഞ്ഞു. രണ്ടു ഗാനങ്ങൾ മാത്രമേ ഒരംഗത്തിന് അവതരിപ്പിക്കാൻ കഴിയുകയുള്ളൂ എന്നും അറിയിപ്പിൽ പറയുന്നു. പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ ആർട്ട് ഡയറക്ടർ അനശ്വർ മാന്പിള്ളി, സെക്രട്ടറി ദാനിയേൽ കുന്നേൽ എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: അനശ്വർ മാന്പിള്ളി 214 997 1385, ദാനിയേൽ കുന്നേൽ 469 274 3456.

റിപ്പോർട്ട്: പി.പി. ചെറിയാൻ