ന്യൂയോർക്ക്: യോങ്കേഴ്സ് സെന്റ് തോമസ് സീറോ മലങ്കര ദേവാലയത്തിൽ ബൈബിൾ സെമിനാറും നോന്പുകാല ഒരുക്ക ധ്യാനവും മാർച്ച് 16, 17, 18 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. വെള്ളി വൈകുന്നേരം 5 മുതൽ രാത്രി 9 വരെയും ശനി രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയും ഞായർ രാവിലെ 9.30 മുതൽ വൈകുന്നേരം 5 വരെയുമാണ് ധ്യാനം. കുട്ടികൾക്കും യുവാക്കൾക്കും ഇംഗ്ലീഷിലും മുതിർന്നവർക്ക് മലയാളത്തിലുമാണ് ധ്യാനം.
അനുഗ്രഹീത വചന പ്രഘോഷകൻ ബ്രദർ തോമസ് പോൾ കൊടിയൻ, സിസ്റ്റർ ജോസിലിൻ ഇടത്തിൽ, അനോയിന്റിംഗ് ഫയർ കാത്തലിക് യൂത്ത് മിനിസ്ട്രി അംഗം അയിനീഷ് ഫിലിപ്പ് എന്നിവർ ധ്യാനത്തിന് നേതൃത്വം നൽകും.
വിവരങ്ങൾക്ക്: ഫാ. ജെറി മാത്യു 586 690 3610, തോമസ് മത്തായി 914 787 0515, ജോസ് മാത്യു 845 284 2079.
റിപ്പോർട്ട്: ഷോളി കുന്പിളുവേലി
യോങ്കേഴ്സ് സെന്റ് മേരീസ് സീറോ മലങ്കര ദേവാലയത്തിൽ നോന്പുകാല ധ്യാനം മാർച്ച് 16 മുതൽ
05:01 PM Feb 24, 2018 | Deepika.com