രാജ് നായരെ ഫോഡ് മോട്ടോർ കന്പനി പുറത്താക്കി

11:24 PM Feb 23, 2018 | Deepika.com
ന്യൂയോർക്ക്: ഫോഡ് മോട്ടോർ കന്പനി നോർത്ത് അമേരിക്കൻ പ്രസിഡന്‍റായിരുന്ന ഇന്ത്യൻ വംശജൻ രാജ് നായരെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തതായി ഫോഡ് പ്രസിഡന്‍റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ജിം ഹാക്കറ്റ് വ്യക്തമാക്കി. ഇന്ത്യൻ അമേരിക്കൻ എക്സിക്യൂട്ടീവ് കുമാർ ഗൽ ഹോത്രയെ തൽസ്ഥാനത്ത് നിയമിച്ചതായി കന്പനി അധികൃതർ അറിയിച്ചു.

കന്പനിയുടെ പെരുമാറ്റചട്ടം ലംഘിച്ചതാണ് രാജ് നായരുടെ പുറത്താക്കലിനു കാരണം. കന്പനിയുടെ ചട്ടങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്നതിൽ വീഴ്ച വരുത്തിയതിന് രാജ് നായർ ക്ഷമാപണം നടത്തി പ്രസ്താവനയിറക്കിയിരുന്നു. പുതുതായി നിയമിതനായ കുമാർ ഗൽ ഹോത്ര മാർച്ച് ഒന്നിന് ചുമതലയേൽക്കും. ഇന്ത്യയിൽ ജനിച്ചു വളർന്ന് കുമാർ മിഷിഗണ്‍ യൂനിവേഴ്സിറ്റിയിൽ നിന്നും എൻജനിയറിംഗിൽ ബിരുദധാരിയാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ