ലിന ജോസ് നിര്യാതയായി

11:23 PM Feb 23, 2018 | Deepika.com
സാൻഫ്രാൻസിസ്കോ: വൈദ്യുതി ബോർഡ് മുൻ സൂപ്രണ്ടിംഗ് എൻജിനിയർ പച്ചിക്കര കളപ്പുരയിൽ പരേതനായ ജോസ് ജേക്കബിന്‍റെ ഭാര്യ ലിനാ ജോസ് (84) സാൻ ഫ്രാൻസിസ്കോയിൽ നിര്യാതയായി. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.30 ന് സെന്‍റ് വേറോനിക്ക ചർച്ചിലെ ശുശ്രൂഷകൾക്കുശേഷം ഹോളി ക്രോസ് സെമിത്തേരിയിൽ.

പരേത തിരുകൊച്ചി മുൻ എംഎൽഎയും കോട്ടയം മുനിസിപ്പൽ ചെയർമാനുമായിരുന്ന പരേതനായ അഡ്വ. ജോസഫ് മാളിയേക്കലിന്‍റെ മകളാണ്.

മക്കൾ: സിലു, അനു, ബിബു, രജു, മഞ്ചു. മരുമക്കൾ: പാപ്പൻ നിരപ്പുകാട്ടിൽ (പിറവം), കവണാൻ മാത്യു, സജിനി, വിനീത, പട്ടരുമഠത്തിൽ ലാജി (നാലുപേരും യുഎസ്).