ഷിക്കാഗോ രൂപതയിൽ വൈദീക ധ്യാനം ജൂണ്‍ 18 മുതൽ 21 വരെ

03:25 PM Feb 23, 2018 | Deepika.com
ഷിക്കാഗോ: സെന്‍റ് തോമസ് സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ വൈദീകർക്കുവേണ്ടിയുള്ള വാർഷിക ധ്യാനം 2018 ജൂണ്‍ 18 (തിങ്കൾ) മുതൽ 21 (വ്യാഴം) വരെ തീയതികളിൽ ഇല്ലിനോയി ഡാരിനിലുള്ള കാർമലൈറ്റ് റിട്രീറ്റ് സെന്‍ററിൽ വച്ചു (8419 Bailey Rd, Darien, IL 60561) സംഘടിപ്പിക്കുമെന്നു രൂപതാ ചാൻസിലർ റവ. ഫാ. ജോണിക്കുട്ടി പുലിശേരി അറിയിച്ചു.

കാഞ്ഞിരപ്പള്ളി രൂപതാ സഹായ മെത്രാൻ ബിഷപ്പ് മാർ ജോസ് പുളിക്കൽ ധ്യാനം നയിക്കും. ധ്യാനത്തിൽ പങ്കുചേരാൻ താത്പര്യമുള്ള വൈദീകരും സന്യസ്തരും താഴെ ചേർത്തിരിക്കുന്ന നന്പരുളിലെ ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക.
ഓഫീസ്: 630 279 1383,
സെൽ: 916 803 5307.
ഇമെയിൽ: secretarys@yromail.com
chancellors@yromail.com

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം