ട്വന്‍റി 20 ലോകകപ്പ് യോഗ്യത മത്സരത്തിന് കുവൈത്തും

01:01 AM Feb 23, 2018 | Deepika.com
ഫർവാനിയ (കുവൈത്ത്) : ട്വന്‍റി 20 ലോകകപ്പ് യോഗ്യത മത്സരത്തിന് ഒരുങ്ങി കുവൈത്തും. മുൻ ദക്ഷിണാഫ്രിക്കൻ ഓപ്പണർ ഹെർഷൽ ഗിബ്സിന്‍റെ നേതൃത്വത്തിലാണ് കുവൈത്ത് ടീം യോഗ്യതാ മത്സരത്തിന് കോപ്പുകൂട്ടുന്നത്.

22 അംഗ ടീമിൽ മുഹമ്മദ് ഫാറൂഖ്, അഫ്സൽ, അർജുൻ മകേഷ് എന്നി മലയാളികളും ഉൾപ്പെട്ടിട്ടുണ്ട്. രണ്ടുമാസത്തിനകം നടക്കുന്ന മത്സരത്തിനായി തീവ്രപരിശീലനത്തിലാണ് ടീം.

ഹെർഷൽ ഗിബ്സ് ടീമിന്‍റെ ഒദ്യോഗിക പരിശീലകനായി കഴിഞ്ഞ ദിവസം ചുമതലയേറ്റു. രാജ്യത്ത് ക്രിക്കറ്റിന് വേരോട്ടമുണ്ടാക്കാൻ പദ്ധതി തയാറാക്കുകയാണ് കുവൈത്ത് ക്രിക്കറ്റ് ബോർഡ്.

ക്രിക്കറ്റ് ബോർഡ് വാർഷികത്തിൽ പ്രസിഡന്‍റ് ഹൈദർ അൽ ഫർമാൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ജനറൽ സാജിദ് അഷ്റഫ്, ഡയറക്ടർമാരായ ഋഷി ഡി. ജയൻ (സീനിയേഴ്സ് ആൻഡ് ഐടി), ഹർഷിദ് (ജൂണിയേഴ്സ്), മഹ്ബൂബ് ഖാൻ (വനിത), വനിതാ ടീം ക്യാപ്റ്റൻ മറിയം ഉമർ, സുധാകർ ഷെട്ടി എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ