പത്തനംതിട്ട ജില്ലാ സംഗമം വാർഷികാഘോഷം

12:58 AM Feb 23, 2018 | Deepika.com
ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പിജഐസ്) ഒൻപതാമത് വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ഫെബ്രുവരി ഒന്പതിന് ജിദ്ദയിലെ ഹരാസത്ത് നൈറ്റ് സ്റ്റാർ ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു.

ജിദ്ദ ഇന്ത്യൻ സ്കൂൾ ഹെഡ്മാസ്റ്റർ നൗഫൽ പാലക്കോത്ത് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. പിജഐസ് പ്രസിഡന്‍റ് റോയ് ടി ജോഷുവ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഹമ്മദ് ഷുഹൈബ്, നൗഷാദ് അടൂർ, സന്തോഷ് ജി നായർ, വിലാസ് അടൂർ, അബ്ദുൽ റഷീദ്, ആശ സാബു, അലൻ മാത്യു തുടങ്ങിയവർ പങ്കെടുത്തു. അന്തരിച്ച പ്രമുഖ കലാകാരനും പി.ജെ.എസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്ന ഉല്ലാസ് അടൂരിന്‍റെ ഓർമയ്ക്കായി പിജഐസ് ഏർപ്പെടുത്തിയിരിക്കുന്ന ഉല്ലാസ് മെമ്മോറിയൽ അവാർഡ് നൗഫൽ പാലക്കോത്ത് പ്രമുഖ നൃത്താധ്യാപിക പുഷ്പ സുരേഷിന് സമ്മാനിച്ചു. കഴിഞ്ഞ വർഷം പന്ത്രണ്ടാം ക്ലാസിൽ ഉന്നത വിജയം നേടിയ പിജഐസ് അംഗമായ ആതിര അരവിന്ദിന് പ്രസിഡന്‍റ് റോയ് ടി. ജോഷുവ അവാർഡ് നൽകി.

തുടർന്നു വിവിധ കലാപരിപാടികൾ അരങ്ങേറി. പ്രശസ്ത നൃത്താധ്യാപികയായ പുഷ്പ സുരേഷ് ചിട്ടപ്പെടുത്തിയ അവതരണനൃത്തവും നൃത്താധ്യാപികയായ ബിന്ദു സണ്ണിയുടെ ശിക്ഷണത്തിൽ പിജെസിലെ ആണ്‍കുട്ടികൾ അവതരിപ്പിച്ച ഫ്യുഷൻ ഡാൻസും പ്രീത അജയൻ കൊറിയോഗ്രാഫി ചെയ്ത് അവതരിപ്പിച്ച കവിതാവിഷ്കാരം നിസാ സിയാദ് അവതരിപ്പിച്ച അറബിക് ഡാൻസ്, പഴയതും പുതിയതുമായ ഗാനങ്ങൾ സമന്വയിപ്പിച്ചു ജിദ്ദയിലെ പ്രമുഖ ഗായകരായ ജോബി ടി ബേബി, അബി ചെറിയാൻ, ഓമനക്കുട്ടൻ, രഞ്ജിത്, ആശാ ഷിജു, മുംതാസ് അബ്ദുൾ റഹ്മാൻ എന്നിവർ നേതൃത്വം കൊടുത്ത ഗാനസന്ധ്യ, സാമൂഹിക നാടകം പറയാതെ പോയവർ തുടങ്ങിയവ ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

തക്ബീർ പന്തളം, വർഗീസ് ഡാനിയേൽ, അനിൽ അടൂർ, എൻ.ഐ ജോസഫ്, സിയാദ് പടുതോട്, അയൂബ് പന്തളം, ജയൻ നായർ, എബി ചെറിയാൻ, അനിൽ കുമാർ, സതീശൻ, പ്രണവം ഉണ്ണികൃഷ്ണൻ, സജി ജോർജ്, സാബുമോൻ, അനിയൻ ജോർജ്, സഞ്ജയ് നായർ, മനു പ്രസാദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ