റിയാദിൽ സൈൻ ലോറേറ്റ്സ് മീറ്റ് 2018’ മാർച്ച് ഒന്നിന്

12:56 AM Feb 23, 2018 | Deepika.com
റിയാദ്: സൈൻ റിയാദ് ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ "സൈൻ ലോറേറ്റ്സ് മീറ്റ് 2018’ മാർച്ച് ഒന്നിന് (വ്യാഴം) രാത്രി 7.30ന് ബത്ഹയിലെ റമദ് ഓഡിറ്റോറിയത്തിൽ നടക്കും.

സൈൻ എക്സിക്യൂട്ടീവ് ഡയറക്ടർ റാഷിദ് ഗസാലി മുഖ്യപ്രഭാഷണം നടത്തും. വിദ്യാഭ്യാസ രംഗത്ത് അംഗീകാരങ്ങൾ കരസ്ഥമാക്കിയ ഇന്ത്യൻ എംബസി സ്കൂൾ പ്രിൻസിപ്പൽ ഡോ.എസ്.എം.ഷൗക്കത്ത് പർവേസ്, മോഡേണ്‍ ഇന്‍റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഇ. മുഹമ്മദ് ഹനീഫ്, മുനാ ഗ്രൂപ്പ് ഓഫ് സ്കൂൾസ് മാനേജിംഗ് ഡയറക്ടർ ഡോ. ടി.പി. മുഹമ്മദ്, അൽയാസ്മിൻ ഇന്‍റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ഡോ.കെ. റഹ്മത്തുള്ള, ഇന്ത്യൻ എംബസി സ്കൂൾ ഹെഡ്മിസ്ട്രസ് മൈമൂന അബാസ് എന്നിവരെ ചടങ്ങിൽ ആദരിക്കും.

സൈൻ റിയാദ് ഡയറക്ടർ മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ വി.കെ.കെ. അബാസ്, അബ്ദുറഹ്മാൻ ഫറോക്ക്, മാള മൊഹിയുദ്ദീൻ, റഷീദ് മണ്ണാർക്കാട്, അലി വയനാട്, ഇസ്മായിൽ കരോളം, പി.ടി.പി. മുക്താർ, റഫീഖ് കൂളിവയൽ, കെ.ടി.അബൂബക്കർ, ഹാരിസ് സുൽത്താൻ ബത്തേരി, സുബൈർ ഹുദവി, ഷൗക്കത്ത് വയനാട്, æഞ്ഞിപ്പ തവനൂർ, അഷ്റഫ് കെ.വി., മുഹമ്മദ് æട്ടി വയനാട്, ജുനൈദ് മാവൂർ, ജലീൽ തിരൂർ, അക്ബർ വേങ്ങാട്ട് എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ