"അവർക്കൊപ്പം ' ഫെയിം കെ. അപ്പുകുട്ടൻ പിള്ള ഫൊക്കാന റീജണൽ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി

12:55 AM Feb 23, 2018 | Deepika.com
ന്യൂയോർക്ക്: ഫൊക്കാന വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയായി ന്യൂയോർക്ക് റീജണിൽനിന്നും പ്രമുഖ നടനും സാംസകാരിക സാമൂഹിക പ്രവർത്തകനും സംഘാടകനുമായ അപ്പുകുട്ടൻ പിള്ള മത്സരിക്കുന്നു.

അമേരിക്കൻ മലയാളി ഗണേശേഷ് നായരുടെ സംവിധാനത്തിൽ അമേരിക്കയിൽ ചിത്രികരണം പൂർത്തിയാക്കിയ അവർക്കൊപ്പം സിനിമയുടെ മുഖ്യ കഥാപാത്രങ്ങളിൽ ഒരാളാണ് ഫൊക്കാനയിലെ മുതിർന്നാംഗം കൂടിയായ അപ്പുകുട്ടൻ പിള്ള.

മികച്ച നാടക നടനും ഓട്ടൻതുള്ളൽ, തകിൽ വാദ്യം,ചെണ്ട വാദ്യം തുടങ്ങി നിരവധി മേഖലകളിൽ കഴിവു തെളിയിച്ചിട്ടുള്ള അദ്ദേഹം ഫൊക്കാനയയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. 1982 ൽ ഫൊക്കാനയുടെ ന്യൂയോർക്കിൽ നടന്ന പ്രഥമ കണ്‍വൻഷനിലെ പ്രധാന സംഘടാകരിൽ ഒരാളായിരുന്ന അപ്പുക്കുട്ടൻ പിള്ള. കെസിഎഎൻഎ യുടെ ആഭിമുഖ്യത്തിൽ കൊളംബിയ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ എൻ.എം. പിള്ളയുടെ ഗറില്ലാ എന്ന നാടകത്തിലെ പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചു.

സ്വന്തമായി “പ്രതിഭ” എന്ന ഇവന്‍റ് മാനേജ്മന്‍റ് കന്പനിയുള്ള അദ്ദേഹം ആദ്യ കാലങ്ങളിൽ അമേരിക്കയിൽ സിനിമ, മിമിക്രി താരങ്ങളെ കൊണ്ടുവന്നു സ്റ്റേജ് ഷോകൾ സംഘടിപ്പിച്ചിട്ടുണ്ട്. യശഃശരീരനായ ആബേൽ അച്ഛനെ അമേരിക്കയിൽ ആദ്യം കൊടുവന്നതും ഇദ്ദേഹമാണ്. കാഞ്ചിപുരത്തെ കല്യാണം, സ്വർണം,, മുല്ലമൊട്ടും മുന്തിരിച്ചാറും, എന്നീ മലയാളം സിനിമകൾ നിർമിച്ച അദ്ദേഹം കാഞ്ചിപുരത്തെ കല്യാണത്തിൽ ജ്യോതിഷന്‍റെ വേഷം വളരെ ത·യത്വത്തോടെ കൈകാര്യം ചെയ്തിരുന്നു.

കേരള അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (കെസിഎഎൻഎ) സ്ഥാപകാംഗങ്ങളിൽ ഒരാളായ അദ്ദേഹം സംഘടനയുടെ രണ്ടു തവണ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ജോയിന്‍റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളും നായർ ബെനെവെലെന്‍റ് അസോസിയേഷൻ (എൻബിഎ) ന്യൂയോർക്കിന്‍റെ സ്ഥാപക അംഗംകൂടിയായ അദ്ദേഹം എൻബിഎയുടെ ഇപ്പോൾ സ്ഥാനം ഒഴിഞ്ഞ പ്രസിഡന്‍റും നിരവധി തവണ വൈസ് പ്രസിഡന്‍റ്, ട്രഷറർ, കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്.

മാവേലിക്കര സ്വദേശിയായ ഇദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ് പോസ്റ്റൽ സർവീസിൽനിന്നും (യുഎസ്പിഎസ്) സൂപ്പർവൈസർ ആയി വിരമിച്ച അപ്പുകുട്ടൻ പിള്ള, ഒരു മികച്ച കലാകാരനെന്നതിലുപരി നല്ല സംഘാടകൻകൂടിയാണ്.

ന്യൂയോർക്കിൽ നഴ്സിംഗ് സൂപ്രണ്ടായി വിരമിച്ച രാജമ്മയാണ് ഭാര്യ. മക്കൾ:
ബിനു പിള്ള (പോലീസ് ഓഫീസർ), ഡോ.ബിന്ദു പിള്ള (ഫിസിഷ്യൻ), ഇന്ദു പിള്ള (കംപ്യൂട്ടർ എൻജിനിയർ).

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ