രോഗബാധിതരായ കുടുംബാംഗങ്ങളെ ശുശ്രൂഷിക്കുന്നതിന് പെയ്ഡ് ഫാമിലി ലീവ്

12:48 AM Feb 23, 2018 | Deepika.com
കലിഫോർണിയ: അമേരിക്കയിലോ വിദേശത്തോ എവിടെയായാലും രോഗബാധിതരായ മാതാപിതാക്കളേയോ കുടുംബാംഗങ്ങളേയോ ശുശ്രൂഷിക്കുന്നതിന് ഒരു വർഷത്തിൽ ആറാഴ്ചത്തെ ശന്പളത്തോടുകൂടിയ അവധി ലഭിക്കുമെന്ന് കലിഫോർണിയ സംസ്ഥാന എംപ്ലോയിമെന്‍റ് ഡവലപ്പ്മെന്‍റ് ഡിപ്പാർട്ട്മെന്‍റ്.

കലിഫോർണിയ സംസ്ഥാനത്തെ പെയ്ഡ് ഫാമിലി ലീവ് നിയമമനുസരിച്ച് ശന്പളത്തിന്‍റെ 60, 70 ശതമാനം വരെ ലഭിക്കും. ഇതു മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു വളരെ കൂടുതലാണ്. കലിഫോർണിയായിലെ ഭൂരിഭാഗം വരുന്ന ജീവനക്കാരുടെ ശന്പളത്തിൽ നിന്നും ഇതിനാശ്യമായ തുക CASDI കോഡനുസരിച്ച് പിടിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് ഇതിന്‍റെ ആനുകൂല്യം ലഭിക്കും. വിവരങ്ങൾക്ക്:www.edd.ca.gov/pdfpubter/de8714cf.pdf.

റിപ്പോർട്ട്: പി.പി. ചെറിയാൻ