കാസർഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷന് പുതിയ നേതൃത്വം

01:06 AM Feb 22, 2018 | Deepika.com
കുവൈത്ത്: കുവൈത്തിലെ കാസർഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയും പ്രഥമ ജില്ലാ സംഘടനയുമായ കാസർഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേറഷന് (കെഇഎ) പുതിയ നേതൃത്വം.

പുതിയ ഭാരവാഹികളായി സത്താർ കുന്നിൽ (പ്രസിഡന്‍റ്), സലാം കളനാട് (ജനറൽ സെക്രട്ടറി), രാമകൃഷ്ണൻ കള്ളാർ (ട്രഷറർ), നളിനാക്ഷൻ ഒളവറ (ഓർഗനൈസിംഗ് സെക്രട്ടറി), ഹമീദ് മധൂർ (വർക്കിംഗ് പ്രസിഡന്‍റ്), അഷ്റഫ് തൃക്കരിപ്പൂർ (ചീഫ് കോഓർഡിനേറ്റർ), സുധൻ ആവിക്കര, കെബീർ തളങ്കര, പി.എ. നാസർ, സുരേഷ് കൊളവയൽ (വൈസ് പ്രസിഡന്‍റുമാർ) ഹനീഫ പാലായി, കാദർ കടവത്, നാസർ ചുള്ളിക്കര, അസീസ് തളങ്കര (ജോയിൻ സെക്രട്ടറിമാർ), സുനിൽ മാണിക്കോത്ത് (ഫിനാൻസ് സെക്രട്ടറി), കെ.വി. സെമീയുള്ള (മീഡിയ കണ്‍വീനർ), മുനീർ കുണിയ (ഓഡിറ്റർ), സി. കമറുദ്ദീൻ (പബ്ലിക് ബ്ലിക് റിലേഷൻ), റഹീം ആരിക്കാടി, ഷംസുദ്ദീൻ ബദ്രിയ, ഒ.വി. ബാലൻ, ജാഫർ (പബ്ലിക് റിലേഷൻ കണ്‍വീനർ) എന്നിവരെയും മുഖ്യ രക്ഷാധികാരിയായി സഗീർ തൃക്കരിപ്പൂർ, എൻജിനീയർ അബൂബക്കർ (അഡ്വൈസറി ബോർഡ് ചെയർമാൻ), മഹ്മൂദ് അപ്സര (രക്ഷാധികാരി), മൊയ്തു ഇരിയ (വൈസ് ചെയർമാൻ) എന്നിവരെയും അഡ്വൈസറി പ്രതിനിധിയായി അനിൽ കള്ളാറിനെയും അഡ്വൈസറി ബോർഡ് അംഗങ്ങളായി അഷ്റഫ് അയ്യൂർ, ഖലീൽ അടൂർ, ഹരി ഗോവിന്ദ്, സി.എച്ച്. ഹസൻ എന്നിവരെയും തെരഞ്ഞെടുത്തു.

വാർഷിക പൊതുയോഗം മുഖ്യ രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് അനിൽ കള്ളാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ മുനീർ കുണിയ വാർഷിക കണക്കുകൾ അവതരിപ്പിച്ചു. ചെയർമാൻ എൻജിനീയർ അബൂബക്കർ, രക്ഷാധികാരി സത്താർ കുന്നിൽ, മുഹമ്മദ് ആറങ്ങാടി, സലാം കളനാട്, രാമകൃഷ്ണൻ, ഹമീദ് മധൂർ, സുധൻ ആവിക്കര, ഹാരിസ് മുട്ടുംതല, അബ്ദു കടവത്, സദൻ നീലേശ്വരം, അഷ്റഫ് സുനിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ