ജിസിസി വളപട്ടണം കൾച്ചറൽ ഫോറം റിയാദ് കമ്മിറ്റി രൂപീകരിച്ചു

10:40 PM Feb 21, 2018 | Deepika.com
റിയാദ്: ജിസിസി രാജ്യങ്ങളിലെ വളപട്ടണം നിവാസികളുടെ കൂട്ടായ്മയായ ജിസിസി വളപട്ടണം കൾച്ചറൽ ഫോറം പ്രവാസി കൂട്ടായ്മ റിയാദ് കമ്മിറ്റി രൂപീകരിച്ചു.

ബത്തഹയിലെ വളപട്ടണം സെന്‍ററിൽ നടന്ന യോഗത്തിൽ കമ്മിറ്റി ഭാരവാഹികളായി നൗഫൽ തായകത്ത് (പ്രസിഡന്‍റ്), ടി.പി. അൻസാരി, എസ.പി ഫറാസ് (വൈസ് പ്രസിഡന്‍റുമാർ), ഉനൈസ് കച്ചായി (ജനറൽ സെക്രട്ടറി), റഫീഖ് മുണ്ടോൻ , കെ.കെ. ശിഹാബ് (ജോയിന്‍റ് സെക്രട്ടറിമാർ), അബ്ദുറഹ്മാൻ പാലോട്ട് വയൽ (ട്രഷറർ) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ടി.കെ. അഫ്സൽ, വി.കെ. നിയാസ്, ഹനീഫ് ടി. ഫരീദ്, ഫൈസൽ മന്ന, പി. ജാഷിർ എന്നിവരേയും തെരഞ്ഞെടുത്തു.

നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കഴിയുന്ന തരത്തിൽ ഇടപെടാനും മന്ന ഖബർസ്ഥാനിന്‍റെ നവീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങൾ നൽകുവാനും യോഗത്തിൽ തീരുമാനമായി.

വി.പി. മുസ്തഫ സഖാഫി അധ്യക്ഷത വഹിച്ച യോഗം നൗഫൽ തായകത്ത് ഉദ്ഘാടനം ചെയ്തു. ഉനൈസ് കച്ചായി, ഫൈസൽ മന്ന എന്നിവർ പ്രസംഗിച്ചു.