ഷിക്കാഗോ: അമേരിക്കയിൽ ടീനേജ് പ്രായക്കാരായ കുട്ടികളുടെ മാതാപിതാക്കൾ നേരിടുന്ന വെല്ലുവിളികളും അവയോടുള്ള പ്രായോഗിക സമീപനങ്ങളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 24നു (ശനി) വൈകുന്നേരം അഞ്ചു മുതൽ ഡസ്പ്ലെയിൻസിലുള്ള ക്നാനായ കമ്യൂണിറ്റി സെന്ററിൽ നടക്കുന്ന സെമിനാറിൽ ഈ മേഖലയിലെ വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ച് ചർച്ചകൾക്ക് നേതൃത്വം നൽകും.
കെ സിഎസ് ഷിക്കാഗോയുമായി സഹകരിച്ച് ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ ഓഫ് ഇല്ലിനോയ്സ് ആണ് സെമിനാർ സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും.
വിവരങ്ങൾക്ക്: ടോമി കണ്ണാല 224 625 0632, ലിൻസണ് കൈതമലയിൽ 847 338 0968.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ഷിക്കാഗോയിൽ ടീൻ പേരന്റിംഗ് സെമിനാർ 24 ന്
10:39 PM Feb 21, 2018 | Deepika.com